ശങ്കര്‍ റെഡ്ഡി കേസ്: വിജിലന്‍സ് നല്‍കിയത് അവ്യക്ത വിശദീകരണം

കൊച്ചി: വിജിലന്‍സിനെതിരായ ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് അടിസ്ഥാനമായത് കോടതി ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയത് അവ്യക്തമായ വിശദീകരണം. കുറ്റകൃത്യമെന്ത്, ഏത് കുറ്റകൃത്യം സംബന്ധിച്ചാണ് അന്വേഷിക്കുന്നത്, പരാതിയിലെ ആരോപണത്തിന് ശക്തിപകരുന്ന തെളിവുകള്‍ കണ്ടത്തൊനായോ എന്നീ ചോദ്യങ്ങളുടെ മറുപടി അടങ്ങുന്ന റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഫെബ്രുവരി ഒന്നിലെ ഇടക്കാല ഉത്തരവ്. എന്നാല്‍, അന്വേഷണത്തില്‍ കണ്ടത്തെിയ കാര്യങ്ങള്‍ വ്യക്തമാക്കുന്നതിന് പകരം പരാതിക്കാരന്‍െറ ആരോപണങ്ങള്‍ ആവര്‍ത്തിച്ചും അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാമെന്ന് വ്യക്തമാക്കിയുമുള്ള മറുപടിയാണ് ഉദ്യോഗസ്ഥന്‍ നല്‍കിയത്.

ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, അഡി. ചീഫ് സെക്രട്ടറി ടോം ജോസ്, ശങ്കര്‍ റെഡ്ഡി എന്നിവര്‍ക്കെതിരെ പായിച്ചിറ നവാസ് നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്. 

ഇതിനെതിരെ ചെന്നിത്തല നല്‍കിയ ഹരജിയിലാണ് ഹൈകോടതി വിജിലന്‍സിനോട് വിശദീകരണം തേടിയത്. ഇതനുസരിച്ച് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ളെന്ന് വ്യക്തമാക്കിയ കോടതി മുന്‍ ഉത്തരവിനനുസരിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഹരജി തീര്‍പ്പാക്കുന്ന ഘട്ടത്തില്‍ പറയാന്‍ കരുതിവെച്ചിട്ടുണ്ടെന്ന് വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ഉത്തരവില്‍ പറയുന്നു. അപരിഹാര്യമായ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുംമുമ്പ് നീതിനിര്‍വഹണത്തിലെ തെറ്റ് തിരുത്തേണ്ടതുള്ളതിനാലാണ് ഇടക്കാല ഉത്തരവ് നല്‍കുന്നതെന്നും വ്യക്തമാക്കുന്നു. തുടര്‍ന്നാണ് നേരത്തേ നിര്‍ദേശിച്ചത് പ്രകാരമുള്ള റിപ്പോര്‍ട്ടോ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയെങ്കില്‍ അതിന്‍െറ ഫലമുള്‍പ്പെടുന്ന റിപ്പോര്‍ട്ടോ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.

Tags:    
News Summary - shankar reddy case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.