Posted On
date_range Updated On
date_range ഷാനവാസ് നരണിപ്പുഴയുടെ ഹൃദയമിടിപ്പ് നിലച്ചിട്ടില്ല, അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നു -വിജയ് ബാബു
സംവിധായകൻ ഷാനവാസ് നരണിപ്പുഴ മരണപ്പെട്ടിട്ടില്ലെന്ന് നടനും നിർമാതാവുമായ വിജയ് ബാബു. ഷാനവാസ് വെന്‍റിലേറ്ററിൽ തുടരുകയാണെന്നും ഹൃദയമിടിപ്പുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് രാവിലെയോടെ ഷാനവാസ് മരണപ്പെട്ടെന്ന് വാർത്ത പരന്നിരുന്നു. സിനിമ സംഘടനയായ ഫെഫ്ക അടക്കമുള്ളവരും മരണം സ്ഥിരീകരിച്ചിരുന്നു. ഇതിനിടെയാണ് വിജയ് ബാബുവിന്‍റെ വെളിപ്പെടുത്തൽ.
എല്ലാവരും പ്രാർഥിക്കണമെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു. ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത 'സൂഫിയും സുജാതയും' എന്ന ചിത്രത്തിന്‍റെ നിർമാതാവായിരുന്നു വിജയ് ബാബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.