ഷംസുദ്ദീൻ മന്നാനി, കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‍ലി​യാർ

'കാന്തപുരത്തിന്റെ പ്രസ്താവന മോദി ഭരണത്തെ വെള്ളപൂശുന്നത്, സംഘ്പരിവാരത്തിന്റെ ലക്ഷ്യം സാക്ഷാത്കരിച്ചു'; കേരള മുസ്‍ലിം യുവജന ഫെഡറേഷൻ

തിരുവനന്തപുരം: കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‍ലി​യാ​രുടെ പ്രസ്താവനക്കെതിരെ കേരള മുസ്‍ലിം യുവജന ഫെഡറേഷൻ അധ്യക്ഷൻ ഇലവുപാലം ഷംസുദ്ദീൻ മന്നാനി. പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം കാന്തപുരം നടത്തിയ പ്രസ്താവന ആശങ്കയുണ്ടാക്കുന്നതും സംഘ്പരിവാരത്തെ സാഹായിക്കുന്നതുമാണെന്നും ഷംസുദ്ദീൻ മന്നാനി പറഞ്ഞു.

മോദി ഭരണത്തിന് കീഴിൽ മു​സ്‍ലിം​കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്ന് വരുത്തി തീർക്കേണ്ടത് സംഘ്പരിവാരത്തിന്റെ ലക്ഷ്യമാണ്. ആ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതായി കാന്തപുരത്തിന്റെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.

'എസ്.ഐ.ആർ കാരണം കാസർകോട് ഒരാളുടെ പൗരത്വം പ്രതിസന്ധിയിലായ വാർത്ത കഴിഞ്ഞ ദിവസമാണ് വന്നത്. അസമിൽ മുഖ്യമന്ത്രി മുസ്ലിംകളെ തുരത്താൻ ഭരണഘടനയുടെ എല്ലാ സാധ്യതളും ഉപയോഗപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. തകർക്കപ്പെട്ട ബാബരി മസ്ജിദ് ലോകാവസാനം വരെയും പുനർനിർമിക്കില്ലെന്ന് പറഞ്ഞത് യു.പി മുഖ്യമന്ത്രിയാണ്. വംശീയമായ അപരത്വമടക്കമുള്ള കടുത്ത പ്രതിസന്ധിയിലൂടെ മു​സ്‍ലിം​ ജനത കടന്നുപോകുമ്പോൾ ഇത്തരത്തിലൊരു പ്രസ്താവന സംഘ്പരിവാരത്തെ സഹായിക്കുന്നതും മോദി ഭരണത്തെ വെള്ളപൂശുന്നതുമാണ്. വിദ്വേഷ പ്രചാരകരായ ശശികലയും ആർ.വി.ബാബു അടക്കമുള്ളവർ കാന്തപുരത്തിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്.'- ഷംസുദ്ദീൻ മന്നാനി പറഞ്ഞു.

ഇന്ത്യയിൽ മു​സ്‍ലിം​ക​ൾ​ക്ക് ഒ​രു പ്ര​തി​ബ​ന്ധ​വും പ്ര​യാ​സ​വു​മി​ല്ലെ​ന്ന് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‍ലി​യാ​ർ പ്രധാനമന്ത്രിയെ കണ്ടതിന് ശേഷമാണ് പറഞ്ഞത്. ഇം​ഗ്ലീ​ഷ് ചാ​ന​ലാ​യ ‘ന്യൂ​സ് 18’ന് ​ന​ൽ​കി​യ അ​ഭി​മു​ഖ​ത്തിലാണ് കാ​ന്ത​പു​രത്തിന്റെ പ്രതികരണം. ഭാ​ര​ത​ത്തി​ൽ മു​സ്‍ലിം​ക​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന് ചി​ല​ർ പ​റ​യു​ന്നു​ണ്ടെ​ന്നും ഇ​ന്ത്യ​യി​ൽ മു​സ്‍ലിം​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന് താ​ങ്ക​ൾ ലോ​ക​ത്തോ​ട് പ​റ​യു​മോ​യെ​ന്നും അ​വ​താ​ര​ക​ൻ ചോ​ദി​ച്ച​പ്പോ​ഴാ​ണ് കാ​ന്ത​പു​രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. മ​ദ്റ​സ​ക​ളും അ​റ​ബി​ക് കോ​ള​ജു​ക​ളും പ​ള്ളി​ക​ളു​മെ​ല്ലാം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഒ​രു​ത​ര​ത്തി​ലു​ള്ള പ്ര​തി​ബ​ന്ധ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും അ​തി​നി​ല്ലെ​ന്നും കാ​ന്ത​പു​രം വി​ശ​ദീ​ക​രി​ച്ചു.

വി​ക​സി​ത ഭാ​ര​ത​ത്തി​നു​​വേ​ണ്ടി എ​ല്ലാ​വ​രും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ത​ന്നാ​ലാ​വു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യു​ടേ​ത് ന​ല്ല പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു. മു​സ​ൽ​മാ​െ​ന​ന്നോ ഹി​ന്ദു​വെ​ന്നോ ക്രി​സ്ത്യ​നെ​ന്നോ നോ​ക്കാ​തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ത​ങ്ങ​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് മോ​ദി​യോ​ട് സം​സാ​രി​ച്ചെ​ന്നും കാ​ന്ത​പു​രം തു​ട​ർ​ന്നു.

ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ മു​സ്‍ലിം​ക​ളി​ൽ വ​ല്ല പ്ര​തി​ഫ​ല​ന​വു​മു​ണ്ടാ​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന്, അ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ൾ ത​നി​ക്ക​റി​യി​ല്ലെ​ന്ന് കാ​ന്ത​പു​രം മ​റു​പ​ടി ന​ൽ​കി. ലോ​ക​ത്ത് സ​മാ​ധാ​ന​ത്തി​നാ​യി ചെ​യ്യാ​നു​ള്ള​ത് ചെ​യ്യ​ണം. ഇ​റാ​ൻ-​യു.​എ​സ് സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണം. എ​ല്ലാ മ​നു​ഷ്യ​രും മ​നു​ഷ്യ​ത്വ​ത്തെ ഏ​റ്റ​വും മു​ക​ളി​ൽ​വെ​ച്ച് മ​റ്റെ​ല്ലാം അ​തി​ന് താ​​ഴെ​യാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും കാ​ന്ത​പു​രം പ​റ​ഞ്ഞു.

Tags:    
News Summary - Shamsudheen Mannani opposes Kanthapuram's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.