വളാഞ്ചേരി പീഡനം: കൗണ്‍സിലറുടെ മുൻകൂർ ജാമ്യം തള്ളി

മഞ്ചേരി: വളാഞ്ചേരിയിൽ 16കാരിയെ പീഡിപ്പിച്ച കേസില്‍ നഗരസഭ കൗണ്‍സിലർ ഷംസുദ്ദീന്‍ നടക്കാവിലി​​െൻറ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ല പോക്സോ കോടതി തള്ളി. ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി വിദേശത്തേക്ക് കടന്നതും ജാമ്യം തള്ളാൻ കാരണമായി.

പ്രതി വിദേശത്താണെന്നും ജാമ്യം നൽകിയാൽ സ്വൈരജീവിതത്തിന് ഭീഷണിയാണെന്നും കുട്ടിയുടെ പിതാവ് കഴിഞ്ഞദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. ബി.എ. ആളൂരാണ് മഞ്ചേരി പ്രത്യേക പോക്‌സോ കോടതിയിലെത്തി മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിരുന്നത്.

Tags:    
News Summary - shamsudeen-Valanchery-Rape-Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.