പയ്യന്നൂര്‍: രാമന്തളിയില്‍ രണ്ടു മക്കളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. രാമന്തളി വടക്കുമ്പാട്ടെ ചെമ്മരംകീഴിൽ ഷമീല (26) കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിലാണ് ഭർത്താവും പ്രവാസിയുമായ സി. റഷീദിനെ (33) പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തത്. ഷമീല ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ബന്ധുക്കൾ നൽകിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിൽ ഭർത്താവിെൻറ പീഡനം മൂലമാണെന്ന് കണ്ടെത്തി. ഇതേതുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തതിൽനിന്ന് റഷീദ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതായി വിവരം ലഭിച്ചു. ജൂണ്‍ രണ്ടിന് ബുധനാഴ്ച ഉച്ചയോടെയാണ് ഷമീലയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂര്‍ പൊലീസ് സംഭവസ്ഥലത്തു നിന്ന് യുവതി എഴുതിയ കത്ത് കണ്ടെത്തി. കത്തിൽ ഷമീല താൻ അനുഭവിച്ച മാനസിക സംഘർഷങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഗള്‍ഫില്‍ ജോലി ചെയ്തുവന്ന ഭര്‍ത്താവ് റഷീദിെൻറ പീഡനമാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു കാണിച്ച് ബന്ധു ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയതോടെ പൊലീസ് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി അറസ്റ്റിലേക്കെത്തുകയായിരുന്നു. ഗാര്‍ഹിക പീഡന കുറ്റവും ആത്മഹത്യ പ്രേരണയും ചുമത്തിയാണ് റഷീദിനെ അറസ്റ്റ് ചെയ്തത്. മരണപ്പെട്ട ഷമീലക്ക് നാലും ഒന്നര വയസ്സുമുള്ള രണ്ട് ആണ്‍കുട്ടികളുണ്ട്. വിദേശത്തായിരുന്ന റഷീദ് സമീപ കാലത്ത് നാട്ടിലെത്തിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.