ഷാജഹാൻ വധം; പ്രതിയെ പൊള്ളാച്ചിയിലെത്തിച്ച്​ തെളിവെടുത്തു

പാലക്കാട്: സി.പി.എം മരുതറോഡ് ലോക്കൽ കമ്മിറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി കൊട്ടേക്കാട് സ്വദേശി നവീൻ ശ്രീനാഥിനെ പൊലീസ്​ പൊള്ളാച്ചിയിലെത്തിച്ച്​ തെളിവെടുത്തു. ഞായറാഴ്ച കണ്ടെത്തിയ ഫോണുകൾ പരിശോധിച്ച് കൂടുതൽ ആളുകൾക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്ന്​ പാലക്കാട് ഡിവൈ.എസ്​.പി വി.കെ. രാജു പറഞ്ഞു.

കൊലപാതകശേഷം നവീൻ ശ്രീനാഥ് ഒളിവിൽ കഴിഞ്ഞത് പൊള്ളാച്ചിയിലാണ്. ഇയാൾ ബൈക്കിലാണ് രക്ഷപ്പെട്ടത്. പൊള്ളാച്ചിയിൽ നിന്ന്​ ബൈക്ക് അന്വേഷണസംഘം കണ്ടെത്തി. 17നാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നവീനുൾപ്പെടെ നാല് പ്രതികളെ അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. 18ന് റിമാൻഡ് ചെയ്തു. പിന്നീട് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽവാങ്ങി.

24ന് ഇവരുടെ കസ്റ്റഡി അവസാനിപ്പിച്ച് വീണ്ടും റിമാൻഡ് ചെയ്യുമെന്ന്​ പൊലീസ്​ പറഞ്ഞു. ആയുധമെത്തിച്ചവരും ഒളിവിൽ കഴിയാൻ സഹായിച്ചവരുമായി നാലു പേരെകൂടി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 12 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. സ്വാതന്ത്ര്യദിന തലേന്നാണ് ഷാജഹാന്​ വെട്ടേറ്റത്​. 

Tags:    
News Summary - shajahan murder accused brought to Pollachi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.