ഷാഹുല്‍ ഹമീദ്

'കിളികള്‍ പാടണം, പുതിയ പുലരി കാണണം....'; ആ വൈറല്‍ പാട്ടുകാരന്‍ ഷാഹുല്‍ ഹമീദ്

കൊണ്ടോട്ടി: 'കിളികള്‍ പാടണം, പുതിയ പുലരി കാണണം, കനവു നെയ്യണം, കവിത തെരുവിലുയരണം, കരമുയര്‍ത്തണം കാലുകള്‍ ചലിക്കണം'... സ്ഥാനാര്‍ഥികള്‍ ആരായാലും പാട്ട്​ ഒന്നു തന്നെ. സ്ഥാനാര്‍ഥികളും കൊടിയുടെ നിറം മാറിയാലും പാട്ട് മാത്രം മാറില്ല. അത്രകണ്ട് വൈറലായിരിക്കുന്നു ഈ പാട്ടും വരികളും.

വരികള്‍കൊണ്ടും ഈണംകൊണ്ടും ആരുമൊന്നും കേട്ടുപോകുന്ന വൈറലായ ഈ പാട്ട് എഴുതിയിരിക്കുന്നത് ഐക്കരപ്പടി സ്വദേശി ഷാഹുല്‍ ഹമീദാണ്. ഈ ​െതരഞ്ഞെടുപ്പ് സീസണില്‍ ഷാഹുല്‍ ഹമീദി​െൻറ പാട്ടുകള്‍ ഇപ്പോള്‍ തന്നെ ഹിറ്റായിരിക്കുകയാണ്.

നിരവധി സ്ഥാനാര്‍ഥികളാണ് ഈ വരികളില്‍ തെരഞ്ഞെടുപ്പ് ഗാനം തയാറാക്കിയിരിക്കുന്നത്. ഷാഹുല്‍ ഹമീദ് തന്നെയാണ് ഇത് ചിട്ടപ്പെടുത്തിയതും പാടിയതും. എസ്.എസ്.എഫ് പുളിക്കല്‍ ഡിവിഷന്‍ സാഹിത്യോല്‍സവിന് തീം സോങ്ങായി എഴുതിയതാണ് ഈ വരികള്‍.

നിരവധി വിപ്ലവ ഗാനങ്ങളും മദ്ഹ് ഗാനങ്ങളും എഴുതിയിട്ടുള്ള ഷാഹുല്‍ ഹമീദ് രിസാല വാരിക കോഴിക്കോട് ഓഫിസ് ജീവനക്കാരനാണ്. വരികള്‍ തെരഞ്ഞെടുപ്പ് രംഗത്ത് വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഷാഹുല്‍ ഹമീദ് പറഞ്ഞു. ഐക്കരപ്പടി മുരിങ്ങാത്തോടന്‍ അഷ്‌റഫി​െൻറയും ഷറീനയുടെയും മകനാണ്.

Tags:    
News Summary - shahul hameed singer behind viral election song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.