Posted On
date_range Updated On
date_range ഷഹലയുടെ മരണം അഡീ. ഡയറക്ടർ അന്വേഷിക്കും
തിരുവനന്തപുരം: വയനാട് ബത്തേരി സർവജന സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം ആ രോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ വിജിലൻസ് ഡോ. ശ്രീലത അന്വേഷിക്കും. പ്രാഥമിക അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് വിശദ അന്വേഷണത്തിന് മന്ത്രി കെ.കെ. ശൈലജ നിർദേശിച്ചത്. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
ആശുപതികളുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് ആക്ഷേപം. നാല് ആശുപത്രികൾ കയറിയിട്ടും കുഞ്ഞിന് ഒരുവിധ ചികിത്സയും ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്നത് ആരോഗ്യ വകുപ്പിന് നാണക്കേടായി. പിതാവ് ആവശ്യപ്പെട്ടിട്ട് പോലും ചികിത്സക്ക് ആശുപത്രി തയാറാകാഞ്ഞതും ആരോഗ്യ വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.