സുൽത്താൻ ബേത്തരി: സർവജന സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ പൊലീ സ് രജിസ്റ്റർ ചെയ്ത കേസിലെ നാലുപ്രതികളും ഒളിവിൽ. സസ്പെൻഷനിലായ സ്കൂൾ പ്രിൻസിപ്പൽ എ.കെ. കരുണാകരൻ, ഹെഡ്മാസ് റ്റർ കെ.കെ. മോഹനൻ, അധ്യാപകൻ ഷിജിൽ, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ. ജിസ മെറിൻ ജോയ് എന്നിവർക്കെതിരെയാണ് കു ട്ടിയുടെ ജീവൻ രക്ഷിക്കുന്നതിൽ അലംഭാവം കാണിച്ചതിന് ബത്തേരി പൊലീസ് കേസെടുത്തത്.
ഇവർ ൈഹകോടതിയിൽ മു ൻകൂർ ജാമ്യാപേക്ഷ നൽകാൻ നീക്കം തുടങ്ങി. ഷഹലയുടെ മരണത്തെ തുടർന്ന് ബോധപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് സ്വമേധയ കേസെടുത്തിരുന്നു. ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ജാമ്യമില്ല വകുപ്പും ചുമത്തിയതായി പൊലീസ് ഇൻസ്പെക്ടർ എം.ഡി. സുനിൽ പറഞ്ഞു.
കേസിെൻറ തെളിവുകൾ പൊലീസ് ശേഖരിച്ചുവരുകയാണ്. അധ്യാപകരുടെ വീഴ്ചയെക്കുറിച്ച് സഹപാഠികളുടെ മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. ആശുപത്രിയിൽനിന്ന് ആൻറിവെനം നൽകാതെ വീഴ്ചവരുത്തുകയും 100 കി.മീ. ദൂരത്തുള്ള കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തതിനാണ് ഡ്യൂട്ടി ഡോക്ടർക്കെതിരെ പരാതി ഉയർന്നത്. ഷഹലയുടെ പിതാവ് അഡ്വ. അബ്ദുൽ അസീസ് മരുന്ന് നൽകാൻ നിർബന്ധം പിടിച്ചിട്ടും റഫർ ചെയ്യുകയായിരുന്നു. ആൻറിവെനം സ്റ്റോക്കില്ലെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. എന്നാൽ, ഇത് തെറ്റാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
ആശുപത്രിയിൽ പാമ്പിൻവിഷത്തിനുള്ള മരുന്നുണ്ടെന്ന് സ്റ്റോക്ക് രജിസ്റ്ററിൽനിന്ന് അന്വേഷണസംഘത്തിന് ബോധ്യമായി. സ്റ്റോക്ക് രജിസ്റ്ററും മറ്റു രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തു.ഷഹലയെ ആദ്യം എത്തിച്ച ബത്തേരി അസംഷൻ ആശുപത്രിയിലെത്തിയും പൊലീസ് പരിശോധന നടത്തി. ഇവിെടനിന്നും രേഖകൾ എടുത്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ തിങ്കളാഴ്ച സർവജന സ്കൂളിലെത്തി അധ്യാപകരുടെയും കുട്ടികളുടെയും മൊഴിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.