കൊച്ചി: സുൽത്താൻ ബേത്തരിയിലെ സർവജന സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റു മരിച്ച സംഭ വത്തിൽ പ്രതിചേർക്കപ്പെട്ട അധ്യാപകർ ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. സസ്പെൻഷന ിലായ സ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ. മോഹനൻ, അധ്യാപകൻ ഷിജിൽ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപ ിച്ചത്.
തങ്ങൾ ബോധപൂർവ്വം കുറ്റം ചെയ്തിട്ടില്ലെന്നാണ് അധ്യാപകർ ഹരജി പറയുന്നത്. വിദ്യാർഥി മരിച്ചത് പാമ്പു കടിയേറ്റാണെന്നതിൽ തെളിവില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിട്ടില്ല. പൊലീസ് കേസെടുത്തത് സംഭവം മാധ്യമവാർത്തയായതിന് ശേഷമാണ്. മനഃപൂർവ്വമല്ലാത്ത കുറ്റമായതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് അധ്യാപകർ ഹരജിയിൽ പറയുന്നത്.
ഷഹലയുടെ മരണത്തെ തുടർന്ന് ബോധപൂർവമല്ലാത്ത നരഹത്യക്ക് മൂന്ന് അധ്യാപകർക്കും ആശുപത്രിയിലെ ഡോ. ജിസ മെറിൻ ജോയ് എന്നിവർക്കുമെതിരെ ബത്തേരി പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ. മോഹനൻ, അധ്യാപകൻ ഷിജിൽ, പ്രിൻസിപ്പൽ കരുണാകരൻ എന്നിവർക്കെതിരെയാണ് കേസ്.
കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിൽ അലംഭാവം കാണിച്ചതിന് ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ജാമ്യമില്ല വകുപ്പും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.