ചാലിയം: മുസ്ലിം ലീഗ് ദേശീയ സമിതിയംഗവും പ്രഭാഷകനുമായ ഷാഫി ചാലിയത്തിന്റെ പിതാവ് കൊടക്കാട്ടകത്ത് ഉബൈദുള്ള (93)നിര്യാതനായി. കടലുണ്ടി ഗ്രാമപഞ്ചായത്തിലെ പ്രഥമ വൈസ് പ്രസിഡണ്ടും സോഷ്യലിസ്റ്റ് പ്രവർത്തകനുമാണ്.
പഞ്ചായത്തിലെ ആദ്യകാല വികസന പ്രവൃത്തികളിൽ വലിയ സംഭാവനയർപ്പിച്ച ഇദ്ദേഹം പ്രിയപ്പെട്ടവർക്കിടയിൽ ഖാൻ സാഹിബ് എന്ന പേരിലാണ് അറിയപ്പെടാറ്. ഹിമയത്തുൽ ഇസ്ലാം മദ്രസ, മസ്ജിദുൽ ഹിലാൽ എന്നിവയുടെ സ്ഥാപനത്തിൽ നേതൃപരമായ പങ്കുവഹിച്ചു. തന്റെ തൊഴിലായ ആധാരമെഴുത്ത് 92 വയസ് വരെ തുടർന്നു.
ഭാര്യ: സൈനബ മേച്ചേരി. മറ്റു മക്കൾ: മുഹമ്മദ് അഷ്‌റഫ്, അബ്ദുൾ ലത്തീഫ് (ഡോക്യുമെന്റ് റൈറ്റർ) മുഹമ്മദ് അൻവർ (റിയാദ്).മരുമക്കൾ: സുമയ്യ (കൊണ്ടോട്ടി ), സൽസ (നന്മണ്ട ), അനീഷ (ചെന്നൈ), നജ്മുലൈല (കൽപകഞ്ചേരി), പരേതനായ സി.സി. കുഞ്ഞിമുഹമ്മദ് (വണ്ടൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.