കേരള ഹൈകോടതി

ശബരിമല ദേവസ്വം വിജിലൻസ് സംഘത്തെ മാറ്റില്ലെന്ന് സർക്കാർ; ഹരജി തീർപ്പാക്കി

കൊച്ചി: ശബരിമലയിലെ ദേവസ്വം വിജിലൻസ് സംഘത്തെ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ദേവസ്വം വിജിലൻസ് അന്വേഷണ സംഘത്തെ മാറ്റാൻ സംസ്ഥാന പൊലീസ് മേധാവി നീക്കം നടത്തുന്നതായി ആരോപിച്ച് ബി.ജെ.പി ദേശിയ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ ഹരജിയിലാണ് സർക്കാറിന്‍റെ വിശദീകരണം.

സർക്കാറിന്‍റെ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് തുടർന്ന് ഹരജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു.

സ്വർണക്കൊള്ള കേസിലെ അന്വേഷണം നിർണായക ഘട്ടത്തിലായിരിക്കെ നിലവിലെ സംഘത്തെ പാടെ മാറ്റുന്നത് തെളിവ് നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ഇടയാക്കുമെന്നും നടപടി മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണെന്നും സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്നുമടക്കം ആരോപിച്ചായിരുന്നു ഹരജി.

Tags:    
News Summary - Government Wont Replace Sabarimala Devaswom Vigilance Team Plea Disposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.