വൈദ്യുതി കണക്​ഷൻ ഫീസ് നിരക്ക് കുത്തനെ ഉയർത്തി; ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ

തി​രു​വ​ന​ന്ത​പു​രം: കി​ലോ​വാ​ട്ട്​/​ക​ണ​ക്​​റ്റ​ഡ്​ ലോ​ഡ്​ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ ഫീ​സി​ൽ വ​രു​ത്തി​യ മാ​റ്റം ഒ​ക്ടോ​​ബ​ർ 12 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കും. നി​ല​വി​ൽ പോ​സ്റ്റി​ന്‍റെ​യും കേ​ബി​ളി​ന്‍റെ​യും മ​റ്റ്​ സാ​ധ​ന​ങ്ങ​ളു​ടെ​യും എ​സ്​​റ്റി​മേ​റ്റ്​ എ​ടു​ത്താ​ണ്​ വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ ചാ​ർ​ജ്​ ​ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​ത്​ ഉ​ദ്ദേ​ശി​ക്കു​ന്ന വേ​ണ്ട കി​ലോ​വാ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലേ​ക്ക്​ മാ​റും. റ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ഇ​തി​ന്​ അം​ഗീ​കാ​രം ന​ൽ​കി.

പോ​സ്റ്റ്, അ​ധി​ക വ​യ​ർ ക്കെ​വേ​ണ്ട ക​ണ​ക്​​ഷ​നു​ക​ൾ​ക്ക്​ പു​തി​യ സം​വി​ധാ​ന​ത്തി​ൽ നി​ര​ക്ക്​ കു​റ​യും. മ​റ്റു​ള്ള​വ​ക്ക്​ കാ​ര്യ​മാ​യി വ​ർ​ധി​ക്കും. നി​ല​വി​ലെ ലൈ​നി​ൽ നി​ന്ന്​ 200 മീ​റ്റ​ർ വ​രെ​യു​ള്ള ക​ണ​ക്​​ഷ​നു​ക​ൾ​ക്ക്​ വി​വി​ധ സാ​ധ​ന​ങ്ങ​ൾ വേ​ണ്ട​തി​നും വേ​ണ്ടാ​ത്തി​നും ഒ​രേ നി​ര​ക്കാ​ണ്. മു​മ്പ്​ വ്യ​ത്യ​സ്ത നി​ര​ക്കാ​യി​രു​ന്നു പു​തി​യ ക​ണ​ന​ക്​​ഷ​ന് ​പോ​സ്റ്റ്​ വ​രു​ന്ന​വ​ർ​ക്ക്​ നി​ല​വി​ൽ ഉ​യ​ർ​ന്ന ചാ​ർ​ജ്​ ന​ൽ​കേ​ണ്ടി​യി​രു​ന്നു. അ​വ​ർ​ക്ക്​ നി​ര​ക്ക്​ ക​റു​യു​ക​യാ​ണ്​ ചെ​യ്യു​ക. അ​പേ​ക്ഷ​ക്ക്​ ഒ​പ്പം ഇ​നി ഫീ​സ്​ കൂ​ടി അ​ട​യ്ക്കാം. 200 മീ​റ്റ​റി​ന​പ്പു​റം പോ​സ്റ്റും സാ​ധാ​ന​ങ്ങ​ളും വേ​ണ്ടി​ട​ത്ത്​ നി​ല​വി​ലെ രീ​തി​യി​ലാ​ണ്​ നി​ര​ക്ക്.

ഗാ​ർ​ഹി​ക വി​ഭാ​ഗ​ത്തി​ൽ ര​ണ്ട്​ കി​​ലോ​വാ​ട്ട്​ വ​രെ സിം​ഗി​ൾ ഫേ​സ്​ ക​ണ​ക്​​ഷ​ന്​ 2000 രൂ​പ​യാ​ണ്​ ഫീ​സ്. നി​ല​വി​ൽ അ​ഞ്ച്​ ക​ലോ​വാ​ട്ട്​ രെ 1740 ​രൂ​പ​യാ​യി​രു​ന്നു. ഗാ​ർ​ഹി​ക വി​ഭാ​ഗ​മ​ല്ലാ​ത്ത എ​ൽ.​ടി. സിം​ഗി​ൾ ഫേ​സ്​ ഒ​രു കി​ലോ വാ​ട്ട്​ വ​രെ 2500, ര​ണ്ട്​ കി​ലോ​വാ​ട്ട്​ വ​രെ 3000 രൂ​പ നി​ര​ക്കി​ൽ ന​ൽ​ക​ണം. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും പെ​ടു​ന്ന സിം​ഗി​ൾ​ഫേ​സ്​ 2-5​ കി​ലോ​വാ​ട്ടി​ന്​ 5000 രൂ​പ, ത്രീ​ഫേ​സ്​ 5-7 ​ കി​ലോ​വാ​ട്ടി​ന്​​ 8000 രൂ​പ, 7-10 ക​ലോ​വാാ​ട്ടി​ന്​​ 10000.

നി​ല​വി​ലെ സിം​ഗി​ൾ​ഫേ​സ്​ ത്രീ ​ഫേ​സി​ലേ​ക്ക്​ മാ​റ്റാ​ൻ കി​ലോ വാ​ട്ടി​ന്​ 700 രൂ​പ വീ​തം ന​ൽ​ക​ണം. . ത്രീ​ഫേ​സ്​ 10-30 ക​ലോ വാ​ട്ട്​ - 1560 രൂ​പ വീ​തം കി​ലോ​വാ​ട്ടി​ന്​ ന​ൽ​ക​ണം. ത്രീ​ഫേ​സ്​ 30-40 കി​ലോ വാ​ട്ട്​ - 2890 രൂ​പ വീ​തം കി​ലോ വാ​ട്ടി​ന്​ . ത്രീ​ഫേ​സ്​ 40-50 കി​ലോ വാ​ട്ട്​ - 4225 രൂ​പ വീ​തം കി​ലോ​വാ​ട്ടി​ന്, ത്രീ​ഫേ​സ്​ 50--100 കി​ലോ വാ​ട്ട്​ - ക​ലോ​വാ​ട്ടി​ന്​ 5670 രൂ​പ വീ​തം. എ​ച്ച്.​ടി. ക​ണ​ക്​​ഷ​ൻ - കെ.​വി.​എ​ക്ക്​ 1800 രൂ​പ വീ​തം പ​ര​മാ​വ​ധി അ​ഞ്ച്​ ല​ക്ഷം രൂ​പ.

Tags:    
News Summary - KSEB New Connection Charges: Rates Hiked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.