ഷിബു മീരാൻ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി

ന്യൂ​ഡ​ൽ​ഹി: അ​ഡ്വ. ഷി​ബു മീ​രാ​നെ മു​സ്‍ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ടി.​പി. അ​ഷ്റ​ഫ​ലി കേ​ര​ള നി​യ​മ​സ​ഭ​യി​ൽ അം​ഗ​മാ​യ​തി​നെ തു​ട​ർ​ന്ന് പ​ദ​വി ഒ​ഴി​ഞ്ഞി​രു​ന്നു.

വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് നി​ല​വി​ലെ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യാ​യ ഷി​ബു മീ​രാ​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മുസ്‍ലിം യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗം, വൈസ് പ്രസിഡന്റ്, ഓർഗനൈസിങ് സെക്രട്ടറി എന്നി പദവികൾ വഹിച്ചിട്ടുണ്ട്.

എറണാകുളം ഗവണ്മെന്റ് ലോ കോളജിൽ നിയമ പഠനം പൂർത്തിയാക്കിയ ഷി​ബു മീ​രാൻ കേരള ഹൈകോടതിയിൽ അഭിഭാഷകനാണ്.  പ്രഭാഷകനും ചാനൽ ചർച്ചകളിൽ മുസ്‍ലിം ലീഗിന്റെ സജീവ മുഖവുമാണ്. ഹിന്ദി ഭാഷയിലും ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്ന ഇദ്ദേഹം ജനറൽ സെക്രട്ടറിയായി വരുന്നതോടെ ഉത്തരേന്ത്യയിൽ യൂത്ത് ലീഗിനും മുസ്‍ലിം ലീഗിനും മുതൽകൂട്ടാവുമെന്നാണ് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Shibu Meeran Youth League general secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.