കോഴിക്കോട്: കരയുമ്പോൾ കൂടെക്കരയാൻ നിഴൽ മാത്രമേയുണ്ടാകൂ എന്നാണ് കവിവചനം. എന്നാ ൽ ശനിയാഴ്ച ഉച്ചക്ക് 12.26 ന് കരയുന്നവർക്കൊപ്പം കരയാൻ നിഴലുപോലും ഉണ്ടാകില്ല. കാരണമറി യുമോ? ഏപ്രിൽ 18 ന് ഉച്ചക്ക് 12.26 ന് കോഴിക്കോടിന് നിഴലില്ലാദിനം (സീറോ ഷാഡോ ഡേ) ആണ്. ഏതൊരു ലം ബ വസ്തുവും (നിവർന്നുനിൽക്കുന്ന നാമുൾപ്പെടെ) ആ സമയത്ത് നിഴൽ വീഴ്ത്തുകയില്ല. കാര ണം ആ സമയത്ത് സൂര്യൻ നമുക്ക് നേരെ മുകളിലായിരിക്കും.
യഥാർഥത്തിൽ ‘ട്രോപിക് ഓഫ് കാൻസർ’, ‘ട്രോപിക് ഓഫ് കാപ്രിക്കോൺ’ എന്നിവക്കിടയിലുള്ള അതായത്, 23.5 ഡിഗ്രി വടക്കും 23.5 ഡിഗ്രി തെക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഏത് സ്ഥലത്തും ഈ പ്രതിഭാസം വർഷത്തിൽ രണ്ടുതവണ സംഭവിക്കുന്നു. എല്ലാ വർഷവും ഏപ്രിൽ 18 ന് ഉച്ചക്ക് 12:26 നും ആഗസ്റ്റ് 22 ഉച്ചക്ക് 12.30 നും ഇത് കോഴിക്കോട് സംഭവിക്കുന്നു.
ആഗസ്റ്റ് മൺസൂൺ കാലമായതിനാൽ കോഴിക്കോട് നിന്ന് ഈ പ്രതിഭാസം നിരീക്ഷിക്കുന്നതിന് ഏപ്രിൽ ആണ് താരതമ്യേന നല്ലത്. ഈ ലോക്ഡൗൺ കാലയളവിൽ, ആകാശം വ്യക്തമായി കാണുന്ന ഒരു സ്ഥലത്ത് ആയിരിക്കണം നമ്മൾ എന്നു മാത്രം. ടെറസിലോ തൊടിയിലോ വാതിലിനടുത്തോ പോയി നിൽക്കാം. ഈ സംഭവം നടക്കാനുള്ള സമയത്തിന് ഏകദേശം 10 മിനിറ്റ് മുമ്പ് അത്തരമൊരു സ്ഥലം തിരഞ്ഞെടുക്കാം.
ക്ലോക്കിൽ 12.26 ആകുമ്പോഴേക്കും നമ്മുടെ നിഴൽ എങ്ങനെ അപ്രത്യക്ഷമാകുമെന്ന് നിരീക്ഷിക്കുക. അതിനുശേഷം, നിഴൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു. സാമൂഹിക അകലം പാലിച്ച് ഈ ജ്യോതിശാസ്ത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാം.
അനിമേഷനുകളും മറ്റ് വിവരങ്ങളും നൽകുന്ന ‘സീറോ ഷാഡോ ഡേ’ എന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ലഭ്യമാണ്. സ്മാർട്ട് ഫോൺ ഉപയോഗിച്ച് സംഭവത്തിെൻറ വിഡിയോ റെക്കോഡ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.