പി.എസ് സഞ്ജീവ്

എസ്.എഫ്.ഐക്കും പി.എം.ശ്രീയിൽ ആശങ്ക; കേന്ദ്ര സർക്കാർ പാഠപുസ്തകങ്ങൾ തീരുമാനിക്കുന്നതും കരിക്കുലത്തിൽ ഇടപെടുന്നതും അനുവദിക്കാനാവില്ല

പാലക്കാട്: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിയിൽ ആശങ്കയുണ്ടെന്ന് എസ്.എഫ്.​ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. പാഠപുസ്തകങ്ങൾ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതും കരിക്കുലത്തിൽ ഇടപെടുന്നതും അനുവദിക്കാനാവില്ല. വിഷയത്തില്‍ സർക്കാരിനെ ആശങ്ക അറിയിക്കുമെന്നും പി.എസ് സഞ്ജീവ് പറഞ്ഞു.

എസ്.എഫ്.ഐ ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണ്. അതിനകത്തെ വർഗീയ നിലപാട് എതിർക്കപ്പെടേണ്ടതാണ്. വിദ്യാർത്ഥി സമൂഹത്തിന് അപകടമാണത്. ഇക്കാര്യത്തില്‍ എസ്.എഫ്.ഐക്ക് ആശങ്കയുണ്ട്. നേരത്തെ വിഷയം സർക്കാർ സംഘടനയുമായി ചർച്ച ചെയ്തിരുന്നു. അന്ന് തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആശങ്ക വീണ്ടും സർക്കാറിനെ അറിയിക്കും.

സംസ്ഥാനത്തിന് അർഹമായ പണം ലഭിക്കാത്തതിനലാണ് പി.എം ശ്രീയിൽ ഒപ്പിട്ടത്. തമിഴ്നാടിനെപോലെ കോടതിയെ സമീപിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാറാണ്. പാഠപുസ്തകങ്ങളിൽ കാവിവൽക്കരണം വന്നാൽ സമരം നടത്തുമെന്നും സഞ്ജീവ്‌ കൂട്ടിച്ചേർത്തു.

നമ്മൾ നികുതി കൊടുത്ത്, ആ നികുതിയുടെ ഒരു വിഹിതം നമുക്ക് കിട്ടണം എന്നുള്ളത് സ്വാഭാവികമായ ന്യായമാണ്. അത് കിട്ടണം. എന്നാൽ അതിനോടൊപ്പം കേന്ദ്രം ഉദ്ദേശിക്കുന്ന തരത്തിൽ വർ​ഗീയത വളർത്താനോ അത് ആളിക്കത്തിക്കാനോ കഴിയില്ലെന്നും സഞ്ജീവ്‌ പറഞ്ഞു.

Tags:    
News Summary - sfi response on pm shree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.