ജെ.എൻ.യു ഐക്യദാർഢ്യം; കാലിക്കറ്റ് സർവകലാശാലയിൽ കേന്ദ്ര മന്ത്രിക്ക് കരിങ്കൊടി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സഞ്ജയ് ധോത്രെക്ക് നേരെ എസ്.എഫ്‌.ഐ പ്രവ ര്‍ത്തകര്‍ കരിങ്കൊടി കാട്ടി. സർവകലാശാലയിൽ പുതുതായി നിർമിച്ച അധ്യാപക പരിശീലന കേന്ദ്രത്തിന്‍റെ ഉദ്ഘാടനത്തിനെ ത്തിയതായിരുന്നു മന്ത്രി. സംഭവത്തിൽ 15ഓളം എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി ജെ.എൻ.യുവിൽ സമരംചെയ്ത വിദ്യാർഥികളെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ചും വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് മന്ത്രിയെ കരിങ്കൊടി കാട്ടിയത്.

സർവകലാശാലയിലെ ഇ.എം.എസ് സെമിനാർ കോംപ്ലക്സിലായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്. സദസ്സിൽ നേരത്തെ ഇടംപിടിച്ച എസ്.എഫ്.ഐ പ്രവർത്തകർ മന്ത്രി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റതും മുദ്രാവാക്യം വിളിയോടെ വേദിക്ക് മുന്നിലെത്തി കരിങ്കൊടി കാട്ടുകയായിരുന്നു. തുടർന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിദ്യാർഥികൾ പരിധി ലംഘിക്കരുതെന്നും ജെ.എൻ.യുവിലെ പ്രശ്നം അധികൃതർ തന്നെ പരിഹരിക്കണമെന്നും മന്ത്രി സഞ്ജയ് ധോത്രെ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - sfi protest towards mhrd minister in calicut university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.