കാലിക്കറ്റ് സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എസ്.എഫ് പ്രവർത്തകരുടെ ആഹ്ലാദം
Posted On
date_range Updated On
date_range കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദ്യാർഥി യൂനിയൻ പിടിച്ച് യു.ഡി.എസ്.എഫ്
കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദ്യാർഥി യൂനിയൻ ഭരണം പിടിച്ച് യു.ഡി.എസ്.എഫ്. ചെയർമാൻ, വൈസ് ചെയർമാൻ പോസ്റ്റുകളടക്കം എല്ലാ ജനറൽ സീറ്റും കെ.എസ്.യു, എം.എസ്.എഫ് സഖ്യം പിടിച്ചെടുത്തു. പത്തു വർഷത്തിന് ശേഷമാണ് എസ്.എഫ്.ഐക്ക് യൂനിയൻ ഭരണം നഷ്ടമാകുന്നത്.
പാലക്കാട് വിക്ടോറിയ കോളജിൽനിന്നുള്ള നിതിൻ ഫാത്തിമ (കെ.എസ്.യു) ആണ് പുതിയ ചെയർപേഴ്‌സൻ. പുറമണ്ണൂർ മജ്‌ലിസിലെ മുഹമ്മദ് സഫ്‌വാൻ (എം.എസ്.എഫ്) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പി.കെ. ഹർഷാദ് വൈസ് ചെയർമാനും കെ.ടി ഷബ്‌ന വൈസ് ചെയർപേഴ്‌സനും കെ.പി അശ്വിൻനാഥ് ജോയന്റ് സെക്രട്ടറിയുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.