തിരുവനന്തപുരം: സദാചാരബോധം വെച്ച് എസ്.എഫ്.ഐയില്‍ നില്‍ക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ദയവ്ചെയ്ത് അവര്‍ സംഘടനയില്‍നിന്ന് പുറത്തുപോവണമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി.പി. സാനു. അല്ളെങ്കില്‍ പരിശോധന നടത്തുമ്പോള്‍ പുറത്തേക്ക് നയിക്കേണ്ടിവരുമെന്നും സാനു ഫേസ്ബുക്ക് പേജില്‍ കുറിച്ചു. യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐക്കെതിരെ സാദാചാര പൊലീസിങ് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സാനുവിന്‍െറ എഫ്.ബി പോസ്റ്റ്.
‘തെറ്റുകളെ ന്യായീകരിച്ച് മുന്നോട്ടുപോകുക എന്നതല്ല, അത്തരം തെറ്റുകളെ തിരുത്തുന്നതിനാവശ്യമായ നിലപാടുകള്‍ സ്വീകരിക്കുക എന്നതാണ് എക്കാലത്തും ഞങ്ങളുടെ സമീപനം. ഇതേസമീപനം തന്നെയാകും യൂനിവേഴ്സിറ്റി കോളജ് വിഷയത്തിലും ഉണ്ടാകുക. അവിടെ സംഭവിച്ചത് എന്തുതന്നെയായാലും അത് എസ്.എഫ്.ഐ പരിശോധിക്കും. എസ്.എഫ്.ഐയില്‍ അംഗമായിട്ടുള്ള ആരുടെയെങ്കിലും ഭാഗത്താണ് തെറ്റെങ്കില്‍ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും വ്യക്തമാക്കുന്നു.
സ്വന്തം കോളജിലത്തെി ഷൈന്‍ ചെയ്യുന്ന എതിരാളിയെ അടിച്ചോടിക്കുന്ന വീരനായകന്മാരുടെ കഥ പറയുന്ന സിനിമകള്‍ മലയാളത്തിലുണ്ട്. അതൊരിക്കലും എസ്.എഫ്.ഐയുടെ നയമല്ല. അതൊരു പൊതുബോധമാണ്. പൊതുബോധത്തിന്‍െറ ഭാഗമായി നില്‍ക്കുന്ന ആളുകള്‍ ഈ സംഘടനയിലുണ്ടാകാം. അവരെക്കൂടി രാഷ്ട്രീയവത്കരിക്കുക എന്ന ഉത്തരവാദിത്തം പൂര്‍ണമായി വിജയിച്ചെന്ന അവകാശവാദം തങ്ങള്‍ക്കില്ളെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.