തൃശൂർ: തന്നെ കൊന്നുതള്ളിയത് കൊണ്ട് ജില്ലയിലെ കെ.എസ്.യു പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങൾ അവസാനിക്കുമെന്ന് ഏതെങ്കിലും സഖാക്കൾ കരുതുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റിയെന്ന് കെ.എസ്.യു തൃശൂർ ജില്ല പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ.
കഴിഞ്ഞ ദിവസം ഗോകുൽ ഗുരുവായൂരിനെയും കെ.എസ്.യു സെക്രട്ടറി മിദ് ലാജിനെയും ഗുരുവായൂർ തൊടിയൂരിൽ വെച്ച് ഒരു സംഘം ആളുകൾ അക്രമിക്കാൻ ശ്രമിച്ചിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് കെ.എസ്.യു നേതാക്കൾ പറഞ്ഞു.
'എനിക്ക് നേരേ നടത്തിയ കൊലപാത ശ്രമം കണ്ട് ഞാൻ പേടിച്ചെന്ന് നിങ്ങൾ കരുതുന്നുണ്ട് എങ്കിൽ ....ഏതെങ്കിലും ഒരു നാൾ നിങ്ങളാൽ കൊലപ്പെടുമെന്നോ, ആക്രമിക്കപ്പെടുമോ എന്ന് എനിക്ക് ഉറപ്പാണ്... എന്ന് കരുതി നിങ്ങളെ ഭയന്ന് പ്രാണനായി ഇടനെഞ്ചിൽ കൊണ്ട് നടക്കുന്ന കെ.എസ്.യുവിന്റെ പതാകയേയും കെ.എസ്.യു എന്ന പ്രസ്ഥാനത്തെയും പാതിവഴിയിൽ ഉപേക്ഷിച്ച് വീട്ടിൽ ഒതുങ്ങി കൂടും എന്ന് തോന്നുന്നുണ്ടെങ്കിൽ, പാതിവഴിയിൽ ജീവൻ നഷ്ടപ്പെടേണ്ടി വന്നാലും ശരി ഈ ഇന്ദ്രനീല പൊൻ പതാകയും പിടിച്ചുകൊണ്ട് കെ.എസ്.യു പ്രവർത്തകനായി നിങ്ങൾക്കും മുന്നിൽ തലയുയർത്തി,നെഞ്ചുവിരിച്ചു കൊണ്ട് ഞാൻ ഉണ്ടാവും."-ഗോകുൽ ഫേസ്ബുക്കിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.