പീഡനക്കേസ്; കോ​ര്‍പ​റേ​ഷ​ന്‍ കൗ​ണ്‍സി​ലറെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു

കണ്ണൂർ: പീ​ഡ​ന​പ​രാ​തി​യി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത ക​ണ്ണൂ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍ കൗ​ണ്‍സി​ല​ർ പി.​വി. കൃ​ഷ്ണ​കു​മാ​റി​നെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റായ കൃഷ്ണകുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ഡി.സി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കൂ​ടി​യാ​യ കൃ​ഷ്ണ​കു​മാ​റി​നെ​തി​രെ യു​വ​തി​യാ​ണ് പ​രാ​തി ന​ല്‍കി​യ​ത്. ജോ​ലി​സ്ഥ​ല​ത്ത് ലൈം​ഗി​ക ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ കൃ​ഷ്ണ​കു​മാ​ര്‍ ത​ന്നെ ക​യ​റി​പ്പി​ടി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഇ​തേ​തു​ട​ര്‍ന്നാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഒ​ളി​വി​ല്‍ കഴിയുന്ന കൃ​ഷ്ണ​കു​മാ​റിനായി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Sexual offence Congress suspended Corporation Counsellor Krishnakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.