Posted On
date_range Updated On
date_range പീഡന പരാതി: പി.കെ. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വി.എസ്
തൃശൂർ: ഷൊർണൂർ എം.എൽ.എ പി.കെ. ശശി ലൈംഗികമായി പീഡിപ്പിച്ചെന്ന ഡി.വൈ.എഫ്.െഎ വനിതാ നേതാവിെൻറ പരാതിയിൽ നടപടിയുണ്ടാകുമെന്നു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ. സ്ത്രീ വിഷയം ആയതിനാൽ എം.എൽ.എക്കെതിരെ ശക്തമായ നടപടിയുണ്ടാകും. അതെ കുറിച്ച് പഠിച്ച ശേഷം മാത്രമേ പാർട്ടി നടപടികൾ സ്വീകരിക്കൂയെന്നും വി.എസ് പറഞ്ഞു.
ലൈംഗിക പീഡനാരോപണത്തിൽ പി.കെ. ശശി എം.എൽ.എക്കെതിരെ ദേശീയ വനിതാ കമീഷൻ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമീഷൻ സ്വമേധയാ കേസെടുത്തത്.
എം.എൽ.എക്കെതിരായ ലൈംഗിക പീഡന പരാതിയിൽ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈന്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ദേശീയ വനിതാ കമീഷൻ കേസെടുത്തത്. യുവതി പരാതി നൽകിയാൽ കമീഷൻ കേസെടുക്കാമെന്നാണ് ജോസഫൈന്‍ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.