മെഡിക്കല്‍ വിദ്യാര്‍ഥിനിയെ അപമാനിച്ച ഡോക്ടര്‍ക്ക്  സസ്പെന്‍ഷന്‍; സമഗ്ര അന്വേഷണത്തിന് മൂന്നംഗ കമീഷന്‍

മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ  അപമാനിച്ച  ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച്   അന്വേഷിക്കാന്‍ മൂന്നംഗ കമീഷനെ നിയമിച്ചു. മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയെ ഓപറേഷന്‍ തിയറ്ററില്‍  അപമാനിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സര്‍ജറി വിഭാഗം അസി. പ്രഫസര്‍ ഡോ. ഹബീബ് മുഹമ്മദിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് ഉത്തരവ് വന്നത്. പ്രിന്‍സിപ്പല്‍ ഡോ. എം.കെ. അജയകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം പ്രഫസര്‍ ഡോ. ശശികല, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവിയായ ഡോ. പ്രസന്ന, മൈക്രോ ബയോളജി പ്രഫസര്‍ ഡോ. ശാരദ എന്നിവരടങ്ങുന്ന മൂന്നംഗ കമീഷനാണ് അന്വേഷണ ചുമതല. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.  
 

Tags:    
News Summary - sexual assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.