വനിത ഡോക്ടർക്കു​നേരെ ലൈംഗികാതിക്രമം; യുവാവ്​ അറസ്​റ്റിൽ


ആലപ്പുഴ : സ്വകാര്യആശുപത്രിയിലെ വനിത ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമത്തിന്​ ശ്രമിച്ച യുവാവ്​ അറസ്റ്റിൽ. മണ്ണഞ്ചേരി വലിയവീട്​ അനുഗ്രഹാലയ അമ്പാടി കണ്ണനെയാണ്​ (27) മണ്ണഞ്ചേരി പൊലീസ്​ അറസ്റ്റ്​ ചെയ്തത്.

കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ച 12.50നാണ്​​ സംഭവം. കാലിന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സക്കായി ആശുപ​ത്രിയിൽ എത്തിയ ഇയാൾ വനിതഡോക്ടർ പരിശോധിക്കാൻ എത്തിയപ്പോൾ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചത്​.


ഇതിനൊപ്പം ആശുപത്രി ജീവനക്കാരെ മർദിക്കാനും ശ്രമിച്ചു. പിന്നീട്​​ പൊലീസെത്തിയാണ്​ ഇയാളെ കസ്റ്റഡിയിലെടുത്തത്​. ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനും വനിതഡോക്ടറെ അതിക്രമിക്കാൻ ശ്രമിച്ചതിനുമാണ് കേസെടുത്തത്​.

ഇയാൾക്കെതിരെ മുമ്പും സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ്​ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Tags:    
News Summary - Sexual assault on a female doctor; Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.