എം.എല്‍.എക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് ഇടവക വികാരി

തിരുവനന്തപുരം: ലൈംഗീക പീഡനക്കേസില്‍ എം. വിന്‍സന്‍റ് എം.എല്‍.എക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് ബാലരാമപുരം സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഇടവക വികാരി ഫാ. ജോയ് മത്യാസ്. പരാതിക്കാരി തന്നെ വന്നു കണ്ടിരുന്നു. എന്നാല്‍, എം.എല്‍.എ പീഡിപ്പിച്ചെന്ന് പറഞ്ഞിട്ടില്ലെന്നും ഫാ. ജോയ് മാധ്യമങ്ങളോട് പറഞ്ഞു.

പീഡനവിവരം വീട്ടമ്മ തങ്ങളോട് വെളിപ്പെടുത്തിയെന്ന് ഒരു പുരോഹിതനും കന്യാസ്ത്രീയും മൊഴി നൽകിയെന്ന തരത്തിൽ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി ഇടവക വികാരി രംഗത്തെത്തിയത്. 

Tags:    
News Summary - sex scam: priest fr. joy is not accept the statement against M vincent mla -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.