ദേശീയപാതയിൽ ലോറിയിടിച്ച് തകർന്ന കെ.എസ്.ആർ.ടി.സി ബസ്

കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ലോറിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്

ആലുവ: ദേശീയപാതയിൽ ബസും ലോറികളും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ആറോടെ ആലുവ മുട്ടം തൈക്കാവ് കവലയിലായിരുന്നു അപകടം. ആലുവയിൽനിന്ന് തൃപ്പൂണിത്തുറക്ക് പോയ കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപെട്ടത്.

ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റിക്കൊണ്ടിരിക്കുമ്പോൾ പുറകെ മത്സ്യം കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മുന്നിൽ നിർത്തിയിരുന്ന ട്രെയിലർ ലോറിയിൽ ഇടിച്ചു. ഇടിയിൽ ബസിന്‍റെ മുൻവശവും പിൻഭാഗവും തകർന്നു.

നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി ആളുകളെ ആലുവയിലെയും കളമശ്ശേരിയിലെയും ആശുപത്രികളിൽ എത്തിച്ചു. ബസ് ട്രെയിലറിൽ ഇടിച്ച് നിന്നില്ലായിരുന്നെങ്കിൽ അതിനടുത്തുള്ള ചായക്കടയിലേക്ക് ഇടിച്ച് കയറുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

Tags:    
News Summary - Several passengers were injured after a lorry crashed into the back of the KSRTC bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.