ധ്യാൻ പാലക്കാട് ജില്ല ആശുപത്രിയിൽ 

തെരുവുനായുടെ കടിയേറ്റ് ഏഴു വയസുകാരന് ഗുരുതര പരിക്ക്

പിരായിരി (പാലക്കാട്): കൂട്ടുകാരോടൊപ്പം കളിക്കാൻ പോവുകയായിരുന്ന രണ്ടാം ക്ലാസുകാരന് തെരുവുനായുടെ കടിയേറ്റ് ഗുരുതര പരിക്ക്. പിരായിരി പതിമൂന്നാം വാർഡിൽ മാപ്പിളക്കാട് ആശ്രയം കോളനിയിൽ മണികണ്ഠന്‍റെ മകൻ ധ്യാനിനെയാണ് തെരുവുനായ് ആക്രമിച്ചത്.

മേപ്പറമ്പ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ ധ്യാൻ കൂട്ടുകാരോടൊപ്പം കളിക്കാൻ പോകുന്നതിനിടെ ബുധനാഴ്ച രാവിലെ 11.30നാണ് സംഭവം. മുഖത്തും കൈത്തണ്ടകളിലും ഉൾപ്പെടെ മുറിവേറ്റു. പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.

Tags:    
News Summary - Seven-year-old boy seriously injured after being bitten by a stray dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.