Posted On
date_range Updated On
date_range നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട: ഏഴര കിലോ സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. രണ്ടു സംഘങ്ങളിൽ നിന്നായി എയര്‍ കസ്റ്റംസ് ഇൻറലിജൻസ് 7.5 കിലോ സ്വർണമാണ് പിടികൂടിയത്.
ബുധനാഴ്ച രാവിലെ കുവൈറ്റിൽ നിന്നെത്തിയ രണ്ട് ആന്ധ്രാ സ്വദേശികളില്‍ നിന്ന് അഞ്ചരക്കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. രണ്ട് കോടി എട്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം
വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
നെടുമ്പാശ്ശേരിയിലെത്തിയ മുംബൈ സ്വദേശിയായ യുവതിയിൽ നിന്ന് ഡി.ആർ.ഐ രണ്ട് കിലോ സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. 116 ഗ്രാം വീതമുള്ള 17 ബിസ്കറ്റുകളാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. അറസ്റ്റിലായവർക്ക് സ്വർണ കടത്ത് സംഘവുമായുള്ള ബന്ധം അന്വേഷിച്ച് വരികയാണെന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.