അറസ്റ്റിലായ പ്രതികൾ

ലോട്ടറിയടിച്ചയാളെ ഭീഷണിപ്പെടുത്തി കബളിപ്പിക്കാൻ ശ്രമം: ഏഴു പേർ അറസ്റ്റിൽ

വൈത്തിരി: കേരള സർക്കാറിന്‍റെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചയാളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ എറണാകുളം, തൃശൂർ, കോഴിക്കോട് സ്വദേശികളായ ഏഴു പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. വർഗീസ് ബോസ് (33 ) കുന്നംകുളം, ഗീവർ (48 ), എറണാകുളം, വിപിൻ ജോസ് (45 ), എറണാകുളം, സുരേഷ് (49), ഓമശ്ശേരി, കോഴിക്കോട്, വിഷ്ണു (23 ) പെരുമ്പാവൂർ, രാജിൻ (33) അങ്കമാലി, ടോജോ തോമസ്(22) അങ്കമാലി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

ലോട്ടറി അടിച്ച സംഖ്യക്ക് ബാങ്ക് തരുന്നതിനേക്കാൾ കൂടുതൽ തുക നാലകമെന്നു കൂടുതൽ പറഞ്ഞു പ്രലോഭിപ്പിക്കുകയും ടിക്കറ്റ് നല്കാൻ ആവശ്യപ്പെടുകയും ചെയ്തു. സമ്മാനം ലഭിച്ച പൊഴുതന സ്വദേശിയിൽ നിന്നും കൂടുതൽ പണം നൽകാമെന്ന് പറഞ്ഞു ടിക്കറ്റ് കൈക്കലാക്കി. തിരിച്ചു ചോദിച്ചതോടെയാണ് മർദനമുണ്ടായത്.

ദേശീയപാതയിൽ കെ.എസ്.ഇ.ബി ഓഫീസിനു സമീപം വെച്ചായിരുന്നു സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

Tags:    
News Summary - Seven Accuses arrested in Lottery Theft Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.