സര്‍വിസ് പെന്‍ഷന്‍ വിതരണം മെയ് നാല് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വിസ് പെന്‍ഷന്‍ വിതരണം ട്രഷറികളില്‍ മെയ് നാലു​ മുതല്‍ എട്ട് വരെ നടത്തും. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ.

അക്കൗണ്ട് നമ്പറുകള്‍ അടിസ്ഥാനമാക്കി വ്യത്യസ്ത സമയം നിശ്ചയിച്ചായിരിക്കും പെന്‍ഷന്‍ വിതരണം. കൗണ്ടറിന് മുന്നില്‍ ഒരു സമയം അഞ്ച് പേര്‍ക്കാണ് അനുവാദം നല്‍കുക.

നേരി​ട്ടെത്താന്‍ കഴിയാത്തവര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയാല്‍ പണം അക്കൗണ്ടിലേക്ക് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Service Pension May Fourth -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.