സെ​ൻ​കു​മാ​റി​നെ പൊ​ലീ​സ് മേ​ധാ​വി​യാ​ക്കും;  ​െബ​ഹ്റ വി​ജി​ല​ൻ​സി​ലേ​ക്ക് 

തിരുവനന്തപുരം: സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ ഡി.ജി.പി ഡോ.ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി സർക്കാർ നിയമിക്കും. നിലവിലെ പൊലീസ് മേധാവി ലോക്നാഥ് െബഹ്റയെ വിജിലൻസ് മേധാവിയായും നിയമിക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. 

ഡി.ജി.പി ഡോ. ജേക്കബ് തോമസ് അവധിയിൽ പോയതിനെ തുടർന്ന് വിജിലൻസി‍​െൻറ അധികചുമതലകൂടി െബഹ്റ വഹിക്കുന്നുണ്ട്. ഇതു സ്വതന്ത്രചുമതലയാക്കിമാറ്റാനാണ് സർക്കാർ നീക്കം. പൊലീസ് മേധാവി സ്ഥാനത്ത് തിരികെയെത്തുന്നതോടെ, സ്ഥാനമാറ്റത്തിനെതിരെ നിയമയുദ്ധം നടത്തി തിരികെയെത്തുന്ന സംസ്ഥാനത്തെ ആദ്യ പൊലീസ് മേധാവിയാകും സെൻകുമാർ. അതേസമയം, പൊലീസ് മേധാവിയായി അധികാരമേൽക്കുന്ന സെൻകുമാർ അവിടെ തുടരുമോ അവധിയിൽപോകുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. 

അനൂകൂലവിധിയുണ്ടായാൽ പൊലീസ് മേധാവിസ്ഥാനത്തെത്തി ചുമതലയേറ്റശേഷം സ്വയം വിരമിക്കാനായിരുന്നു അദ്ദേഹത്തി‍​െൻറ ആദ്യതീരുമാനം. അവധിയിൽ പോയ ശേഷം ജൂൺ 30 ഓടെ സ്വാഭാവികവിരമിക്കലിലേക്ക് കടക്കാനും ആലോചനയുണ്ടായിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ അദ്ദേഹത്തി‍​െൻറ നിലപാട് എന്താണെന്ന് വ്യക്തമായിട്ടില്ല. സർക്കാർ നിലപാട് എന്താണെന്ന് വ്യക്തമായ ശേഷം ത​െൻറ നിലപാട് അറിയിക്കാമെന്നാണ് അദ്ദേഹം അടുത്തവൃത്തങ്ങളോട് പറഞ്ഞത്.

അതേസമയം, പൊലീസ് മേധാവിയായി തുടർന്നാൽ സെൻകുമാറി‍​െൻറ തുടർപ്രവർത്തനങ്ങൾ വെല്ലുവിളികൾ നിറഞ്ഞതാകും. സർക്കാറിനെ വെല്ലുവിളിച്ച് നിയമനടപടികളിലേക്ക് കടന്ന ഉദ്യോഗസ്ഥനെതന്നെ സർക്കാർ നയം നടപ്പാക്കാൻ ചുമതലപ്പെടുത്തുന്നത് സർക്കാർ വൃത്തങ്ങൾക്കും ബുദ്ധിമുട്ടാകും. ഇതു മുന്നിൽകണ്ടാണ് പൊലീസ് ഉപദേശകനായി മുൻപൊലീസ് മേധാവി രമൺ ശ്രീവാസ്തവയെ സർക്കാർ നിയമിച്ചത്. സർക്കാറിന് പൊലീസ് മേധാവിയെ അറിയിക്കേണ്ട കാര്യങ്ങൾ ഉപദേശകൻ വഴിയാകും അറിയിക്കുക. ഈ അവസ്ഥ രണ്ടുമാസം തുടരുമ്പോഴേക്കും സെൻകുമാർ വിരമിക്കും. ഇതോടെ പുതിയ പൊലീസ് മേധാവിയെ കൊണ്ടുവന്ന് പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണാനാകുമെന്നും സർക്കാർ വൃത്തങ്ങൾ കണക്കുകൂട്ടുന്നു.

സെൻകുമാറി‍​െൻറ പിന്തുടർച്ചക്കാരൻ ആരാകും എന്നതുൾപ്പെടെ കാര്യങ്ങൾ പിന്നീടാകും തീരുമാനിക്കുക. അവധിയിലുള്ള ജേക്കബ് തോമസ് മടങ്ങിയെത്തുന്നതോടെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണിക്കും സാധ്യതയുണ്ട്. ഏതായാലും സുപ്രീംകോടതിവിധി ഐ.പി.എസുകാർ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഭരണനേതൃത്വത്തിന് വഴങ്ങാത്തതി‍​െൻറ പേരിലെ സ്ഥലംമാറ്റ ഭീഷണി ഇതോടെ ഒഴിവാകുമെന്നാണ് ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നത്.

Tags:    
News Summary - senkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.