കോട്ടയം: ജലന്ധർ രൂപത മുൻ അധ്യക്ഷൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ നിയമപോരാട്ടം തുടരാൻ കന്യാസ്ത്രീക്ക് പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് മാർപാപ്പക്ക് കത്ത്. ഇന്ത്യൻ വിമൻ തിയോളജിയൻസ് ഫോറമാണ് സാമ്പത്തിക സഹായമടക്കമുള്ള പിന്തുണ തേടി മാർപാപ്പക്ക് കത്തയച്ചത്.
ഇതിെൻറ പകർപ്പ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി, സി.ബി.സി.ഐ പ്രസിഡൻറ് അടക്കമുള്ളവർക്കും നൽകിയിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാൻ സഭയിലെ ചിലർ പരസ്യമായും രഹസ്യമായും രംഗത്ത് എത്തിയതിൽ വിശ്വാസികൾക്ക് അമർഷമുണ്ടെന്ന് കത്തിൽ പറയുന്നു. അത് ദൂരീകരിക്കേണ്ടത് സഭയുടെ ഉത്തരവാദിത്തമാണ്.
സാമ്പത്തികമായും അല്ലാതെയും വിഷമിക്കുന്ന കന്യാസ്ത്രീക്ക് സഭ ആശ്രയമാകേണ്ടതാണ്. പക്ഷേ, അത് ഉണ്ടാകുന്നില്ല. വിഷയത്തിൽ മാർപാപ്പ നേരിട്ട് ഇടപെടണം. ഇൗ വിഷയത്തിൽ സഭ സ്വീകരിച്ച നടപടി പലതും വിശ്വാസികൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തതാണ്.
ആരോപണവിധേയനായ ഫ്രാങ്കോയെ ജലന്ധർ ബിഷപ്സ് ഹൗസിൽ തുടരാൻ അനുവദിക്കുന്നത് കേസിെൻറ വിചാരണയെ ബാധിക്കുമെന്നും ഫോറം ചൂണ്ടിക്കാണിക്കുന്നു. പരാതിക്കാരിയുടെയും സാക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാനും വത്തിക്കാൻ നേരിട്ട് ഇടപെടണമെന്നും കത്തിൽ പറയുന്നു. സ്ത്രീകൾ തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന പീഡനങ്ങളിൽ ഇടപെടുന്നത് സംബന്ധിച്ച് 2017ൽ സി.ബി.സി.ഐ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ഉടൻ നടപ്പാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.