സെമിനാരിയില്‍ കൂട്ട പ്രാര്‍ത്ഥന; ൈ​വദികനും കന്യാസ്​ത്രീകളും അറസ്​റ്റിൽ

മാനന്തവാടി: നിരോധനാജ്ഞയും ലോക്​ഡൗണും ലംഘിച്ച് ആളുകളെ വിളിച്ചുകൂട്ടി സെമിനാരിയില്‍ പ്രാര്‍ത്ഥന നടത്തിയ ​ൈ​ വദികനും സംഘവും അറസ്​റ്റിൽ.

മാനന്തവാടി ചെറ്റപ്പാലം മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരി വികാരി ഫാ.ടോം ജോസ ഫ്, അസി.വികാരി ഫാ. പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, കന്യാസ്​ത്രീകളായ സന്തോഷ, നിത്യ, മേരി ജോണ്‍, കൂടെയുണ്ടായിരുന്ന ആഞ്ജലോ, ജോസഫ്, സുബിന്‍, മിഥുന്‍ എന്നിവരെയാണ് മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീം, എസ്.ഐ അനില്‍കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം അറസ്റ്റ് ചെയ്തത്.

ഞായറാഴ്​ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. നിരോധനാജ്ഞയും ലോക് ഡൗണും ലംഘിച്ചതിന്​ കേസെടുത്തതിന് പുറമെ സംസ്ഥാന സര്‍ക്കാരി​​െൻറ എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരവും നടപടികള്‍ സ്വീകരിക്കുമെന്ന്​ സി.ഐ അറിയിച്ചു. പ്രസ്തുത ഓര്‍ഡിനന്‍സ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താല്‍ പ്രതികള്‍ക്ക് രണ്ട്​ വര്‍ഷം തടവും 10,000 രൂപ വരെ പിഴയും ലഭിക്കും.

Tags:    
News Summary - seminary prayer; vikar and nuns arrested -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.