സ്വാശ്രയ എഞ്ചിനീയറിങ്​ കോളജുകൾ​ വ്യാഴാഴ്ച അടച്ചിടും

കൊച്ചി: വിദ്യാര്‍ഥി സംഘടനകളുടെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അടച്ചിടാന്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ തീരുമാനം. അസോസിയേഷന് കീഴിലെ 120 കോളജുകളാണ് അടച്ചിടുക. സൂചനയായി വ്യാഴാഴ്ച കോളജുകള്‍ ഒരു ദിവസം അടച്ചിടും. അക്രമം ആവര്‍ത്തിക്കുകയാണെങ്കില്‍ അനിശ്ചിതകാലത്തേക്ക് അടക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കുമെന്നും അസോസിയേഷന്‍ പ്രസിഡന്‍റ് പ്രഫ. ജോറി മത്തായി അറിയിച്ചു. വിദ്യാര്‍ഥികളുടെ ഭാവിയും രക്ഷിതാക്കളുടെ ആശങ്കയും പരീക്ഷകളും കണക്കിലെടുത്താണ് സ്ഥാപനങ്ങള്‍ തല്‍ക്കാലം ഒരുദിവസം മാത്രം അടക്കാന്‍ തീരുമാനിച്ചത്.

സ്വാശ്രയ മേഖല കലുഷിതമായ സാഹചര്യം ചര്‍ച്ചചെയ്യാന്‍ കൊച്ചിയില്‍ ബുധനാഴ്ച വിളിച്ച യോഗം കലക്കാന്‍ ഒരുപറ്റം പേര്‍ അക്രമം അഴിച്ചുവിട്ടതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്ത ഇവര്‍ കൈയേറ്റത്തിനും മുതിര്‍ന്നു. അകത്തെ വാതില്‍ ലോക്കായിപ്പോയതുകൊണ്ടുമാത്രമാണ് യോഗത്തിനത്തെിയവര്‍ രക്ഷപെപ്പട്ടത്. ഈ നിലപാട് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. മീറ്റിങ് തുടങ്ങും മുമ്പായിരുന്നു ആക്രമണം. ഇതിനാല്‍ യോഗ അജണ്ട ചര്‍ച്ചചെയ്യാന്‍ പോലും കഴിഞ്ഞില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

കോളജുകളിലെ ചെറിയ പ്രശ്നങ്ങള്‍ ചിലര്‍ പെരുപ്പിച്ചുകാണിക്കുകയാണെന്ന് മാനേജ്മെന്‍റ്് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അക്രമം തുടര്‍ന്നാല്‍ ജീവനും സ്വത്തിനും എങ്ങനെ സംരക്ഷണം ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. ഭീകരമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. ഇതൊന്നും കേരളത്തില്‍ വെച്ചുപൊറുപ്പിക്കാന്‍ പറ്റിയ കാര്യങ്ങളല്ല. കാര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് കോളജുകള്‍ അടച്ചിടുന്നതെന്നും പ്രഫ. ജോറി മത്തായി, സെക്രട്ടറി കെ.ജി. മധു, ട്രഷറര്‍ ഹൈദരലി എന്നിവര്‍ പറഞ്ഞു.

പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമങ്ങളിലും കോളജുകള്‍ അടച്ചിടുന്നതിലും എത്തിയത്. അതേസമയം, സ്വാശ്രയ കോളജുകള്‍ക്ക് സ്വതന്ത്ര ഓംബുഡ്സ്മാനെ നിയമിക്കാന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു.

 

Tags:    
News Summary - selfinancing college shut down tommarow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.