തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പി.ജി സീറ്റുകളിലെ പ്രവേശനം സംബന്ധിച്ച് മെഡിക്കൽ കൗൺസിലി​െൻറ പേരിൽ വ്യാജ വിജ്ഞാപനം. നീറ്റ് റാങ്ക് അടിസ്ഥാനപ്പെടുത്തി മുഴുവൻ സീറ്റുകളിലേക്കും കേന്ദ്രീകൃത അലോട്ട്മ​െൻറ് വഴി പ്രവേശനം നടത്താനിരിക്കെ മാനേജ്മ​െൻറ്, എൻ.ആർ.െഎ സീറ്റുകളിലേക്ക് മാനേജ്മ​െൻറുകൾ പ്രത്യേകം പ്രവേശനം നടത്തുന്നു എന്ന രീതിയിലാണ് വ്യാജ വിജ്ഞാപനം പ്രത്യക്ഷപ്പെട്ടത്. 

വാട്സ്ആപ്, ഇ-മെയിൽ  തുടങ്ങിയവ വഴി പ്രചരിപ്പിക്കപ്പെട്ട വിജ്ഞാപനത്തി​െൻറ ഉറവിടം കണ്ടെത്താൻ മെഡിക്കൽ കൗൺസിൽ നടപടി തുടങ്ങിയിട്ടുണ്ട്. കേന്ദ്രീകൃത പ്രവേശന  നടപടികൾ തടസ്സപ്പെടുത്താനുള്ള ഗൂഢാലോചന ഇൗ നീക്കത്തിന് പിന്നിലുണ്ടെന്ന സൂചനയെതുടർന്ന് നിയമനടപടികൾ സ്വീകരിക്കാനാണ്  കൗൺസിൽ തീരുമാനം. ഏപ്രിൽ 11 തീയതി രേഖപ്പെടുത്തിയാണ് വിജ്ഞാപനം മെഡിക്കൽ കൗൺസിലിേൻറതെന്ന പേരിൽ പ്രചരിപ്പിക്കെപ്പട്ടത്. സ്വാശ്രയ മെഡിക്കൽ കോളജ് ലോബിയുടെ അറിവോടെയാണ് ഇത്  പ്രചരിപ്പിക്കപ്പെട്ടതെന്നാണ് സൂചന. വിജ്ഞാപനം സംബന്ധിച്ച്  മുന്നറിയിപ്പ് നൽകുന്ന നോട്ടീസ് മെഡിക്കൽ കൗൺസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള കേന്ദ്രീകൃത കൗൺസലിങ് സംബന്ധിച്ച് മാർച്ച് 11ന് പുറപ്പെടുവിച്ച ഇന്ത്യ ഗസറ്റ് വിജ്ഞാപനം മെഡിക്കൽ കൗൺസിൽ വെബ്സൈറ്റിൽ ലഭ്യമാണെന്നും നോട്ടീസിൽ പറയുന്നു.

Tags:    
News Summary - self financing pg medical council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.