തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിർണയത്തിനുള്ള സമിതിയുടെ യും പ്രവേശന മേൽനോട്ട സമിതിയുടെയും അംഗസംഖ്യ ചുരുക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ ചൊവ്വ ാഴ്ച നിയമസഭ െഎകകണ്ഠ്യേന പാസാക്കി. ഫീസ് നിർണയ സമിതിയുടെ അംഗസംഖ്യ അഞ്ചും മേൽനോ ട്ട സമിതിയുടേത് ആറുമായി നിജപ്പെടുത്തുന്നതാണ് ബിൽ. ബിൽ പാസായതോടെ ഹൈകോടതി റദ ്ദാക്കിയ സ്വാശ്രയ മെഡിക്കൽ ഫീസ് ഘടന പുനർനിർണയ നടപടികളിലേക്ക് സർക്കാറിന് പ്ര വേശിക്കാനാകും. ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
നിലവിലെ പ്രവേശനവും ഫീ നിയന്ത്രണവും കമ്മിറ്റി ഭേദഗതി വരുത്തി അഞ്ചംഗ ഫീ സ് നിർണയ സമിതി, ആറംഗ പ്രവേശന മേല്‍നോട്ട സമിതി എന്നിങ്ങനെ രണ്ട് കമ്മിറ്റികളാക്കി മാ റ്റി. സുപ്രീംകോടതിയില്‍ നിന്നോ ഹൈകോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജി ചെയര്‍പേഴ്സണാ യ 10 അംഗ കമ്മിറ്റിയായിരുന്നു മുമ്പുണ്ടായിരുന്നത്. പ്രവേശനം നിയന്ത്രിക്കലും ഫീസ് നിയന്ത്രിക്കുന്നതും വ്യത്യസ്ത നടപടികളായതിനാൽ വെവ്വേറെ സമിതികളാണ് ഉചിതമെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടിരുന്നു. ഇൗ സാഹചര്യത്തിലാണ് നിലവിലുള്ള പത്തംഗസമിതിയുടെ ഘടന പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഹൈകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി ചെയര്‍പേഴ്സണായ പ്രവേശന മേല്‍നോട്ട സമിതിയില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി (എക്സ് ഒഫിഷ്യോ) മെംബര്‍ സെക്രട്ടറിയായിരിക്കും. നിയമ സെക്രട്ടറി (എക്സ് ഒഫിഷ്യോ) സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിെൻറ പ്രതിനിധി, പ്രവേശന പരീക്ഷ കമീഷണര്‍ (എക്സ് ഒഫിഷ്യോ) സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന പട്ടികജാതി/വര്‍ഗ വിഭാഗത്തിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധന്‍ എന്നിവർ സമിതി അംഗങ്ങളാകും.
ഫീസ് നിർണയ സമിതിയില്‍ ഹൈകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി ചെയര്‍പേഴ്സണും ആരോഗ്യ സെക്രട്ടറി (എക്സ് ഒഫിഷ്യോ) മെംബര്‍ സെക്രട്ടറിയുമായിരിക്കും. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിൽ പ്രതിനിധി, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരു ചാര്‍ട്ടേഡ് അക്കൗണ്ടൻറ്, ചെയര്‍പേഴ്സണുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരാൾ എന്നിവര്‍ അംഗങ്ങളായിരിക്കും. നേരത്തേ ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി നടത്തിയ ഫീസ് നിർണയം ഹൈകോടതി റദ്ദാക്കിയിരുന്നു. ഫീസ് ഘടന പുനർനിർണയം നടത്താനും കോടതി നിർദേശിച്ചിരുന്നു. ജസ്റ്റിസ് രാേജന്ദ്രബാബു തന്നെയായിരിക്കും പുനഃസംഘടിപ്പിച്ച രണ്ട് സമിതികളുടെയും അധ്യക്ഷൻ. ബിൽ പാസായതോടെ സമിതി പുനഃസംഘടിപ്പിച്ച് ഫീസ് നിർണയ നടപടികൾ ആരംഭിക്കാം. ഇൗ വർഷത്തേതിന് പുറമെ കഴിഞ്ഞ വർഷത്തെയും ഫീസ് ഘടന പുനർനിർണയിക്കണം.
സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് അനുമതിപത്രം; വിവാദം സഭയിൽ തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മെഡിക്കൽപ്രവേശനത്തിന് 10 ശതമാനം ക്വോട്ട സീറ്റുകൾക്ക് അപേക്ഷ സമർപ്പിക്കാൻ സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് അനുമതിപത്രം നൽകിയ ആരോഗ്യവകുപ്പിെൻറ വിവാദ നടപടി നിയമസഭയിൽ. സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിലെ ഫീസ് നിർണയ, പ്രവേശന മേൽനോട്ട സമിതികളുടെ അംഗസംഖ്യ പുനഃക്രമീകരിക്കാനുള്ള ബില്ലിെൻറ ചർച്ചയിൽ പി.കെ. ബഷീറും പി.ടി. തോമസുമാണ് വിഷയം സഭയിൽ ഉന്നയിച്ചത്.
സീറ്റ് വർധനക്ക് അപേക്ഷിക്കാൻ സർക്കാർ കോളജുകൾക്ക് മാത്രമേ അനുമതിയുള്ളൂവെന്ന് മെഡിക്കൽ കൗൺസിൽ വൈകിയാണ് വ്യക്തത വരുത്തിയതെന്നും അതുകൊണ്ടാണ് സ്വാശ്രയ കോളജുകളും പട്ടികയിൽ ഉൾപ്പെട്ടതെന്നും മറുപടി പറഞ്ഞ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇതുസംബന്ധിച്ച് സ്വാശ്രയ കോളജുകളുടെ പട്ടിക നൽകുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. സീറ്റ് വർധനക്ക് അപേക്ഷിക്കാൻ മെഡിക്കൽ കൗൺസിൽ നിർദേശം വന്ന സാഹചര്യത്തിൽ സർക്കാർ കോളജുകളിലെ സൗകര്യങ്ങൾകൂടി പരിശോധിച്ചശേഷമാണ് തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, മെഡിക്കൽ കൗൺസിൽ അംഗീകാരമില്ലാത്ത രണ്ട് സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് വരെ സീറ്റ് വർധനക്ക് അപേക്ഷിക്കാൻ സർക്കാർ അനുമതിപത്രം നൽകിയെന്ന് പി.കെ. ബഷീർ പറഞ്ഞു. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളെ സഹായിക്കാൻ വേണ്ടിയാണ് സർക്കാർ കത്ത് നൽകിയതെന്ന് പി.ടി. തോമസ് പറഞ്ഞു. ഇതാണോ പിണറായി സർക്കാറിെൻറ പ്രോഗ്രസ് റിപ്പോർെട്ടന്നും പി.ടി. തോമസ് ചോദിച്ചു.
മെഡിക്കൽ കൗൺസിൽ മേയ് 20നുതന്നെ വ്യക്തത വരുത്തി തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം ക്വോട്ടക്കുള്ള സീറ്റ് വർധനക്ക് അപേക്ഷിക്കാൻ സർക്കാർ മെഡിക്കൽ കോളജുകൾക്ക് മാത്രമേ അനുമതിയുള്ളൂവെന്ന് മെഡിക്കൽ കൗൺസിൽ വ്യക്തത വരുത്താൻ വൈകിയെന്ന മന്ത്രി കെ.കെ. ശൈലജയുടെ വാദം വസ്തുതാവിരുദ്ധം. നിയമസഭയിൽ സ്വാശ്രയ മെഡിക്കൽ ബില്ലിെൻറ ചർച്ചക്കുള്ള മറുപടിയിലാണ് മന്ത്രി വിവാദ അനുമതിപത്ര നടപടിയെ ന്യായീകരിച്ചതും മെഡിക്കൽ കൗൺസിൽ വ്യക്തത വൈകിയെന്നും പറഞ്ഞത്. എന്നാൽ, കഴിഞ്ഞമാസം 20നുതന്നെ മെഡിക്കൽ കൗൺസിൽ സെക്രട്ടറി ജനറൽ മുഴുവൻ സംസ്ഥാനങ്ങൾക്കും ഇതുസംബന്ധിച്ച് വ്യക്തത വരുത്തി കത്തയച്ചിട്ടുണ്ട്.
സംസ്ഥാനങ്ങളിലെ ആരോഗ്യസെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ചീഫ് സെക്രട്ടറി എന്നിവർക്കെല്ലാം കത്തിെൻറ പകർപ്പ് അയച്ചിട്ടുണ്ട്. മധ്യപ്രദേശ് സർക്കാർ നൽകിയ കത്തിലാണ് മെഡിക്കൽ കൗൺസിൽ വ്യക്തത വരുത്തിയത്. ഇൗ കത്ത് കൈയിലിരിക്കെയാണ് 22 സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് സംസ്ഥാന സർക്കാർ സീറ്റ് വർധനക്ക് അനുമതിപത്രം നൽകിയത്. സർക്കാർ കോളജുകൾക്ക് മാത്രമായിരിക്കും സീറ്റ് വർധനയെന്ന് മേയ് 20ന് വ്യക്തത വരുത്തിയിട്ടും ജൂൺ 11നാണ് സർക്കാർ 22 സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് അനുമതിപത്രം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.