എറണാകുളം റേഞ്ചിൽ പിടികൂടിയ മയക്കുമരുന്നുകളും നിരോധിത പുകയില ഉൽപന്നങ്ങളും കത്തിക്കാൻ തയ്യാറെടുക്കുന്നു

ആലുവയിൽ 41 കിലോ കഞ്ചാവും മയക്കുമരുന്നും കൂട്ടിയിട്ട് കത്തിച്ചു

ആലുവ: എറണാകുളം റേഞ്ചിൽ പിടികൂടിയ കഞ്ചാവും എം.ഡി.എം.എയും അടക്കമുള്ള മയക്കുമരുന്നുകളും നിരോധിത പുകയില ഉൽപന്നങ്ങളും കൂട്ടിയിട്ട് കത്തിച്ച് നശിപ്പിച്ചു. എറണാകുളം റൂറൽ, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിൽ പിടികൂടിയ 41 കി.ഗ്രാം കഞ്ചാവ്, 220 ഗ്രാം എം.ഡി.എം.എ, 85 കി.ഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയാണ് അമ്പലമേട് കേരള എൻവിറോ ഇൻഫ്രാസ്ട്രെക്ചർ എന്ന സ്ഥാപനത്തിൽ വച്ച് നശിപ്പിച്ചത്.

ഡ്രഗ്സ് ഡിസ്പോസബിൾ കമ്മറ്റി ചേർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് നശിപ്പിച്ചത്. എറണാകുളം റേഞ്ച്‌ ഡി.ഐ.ജി ഡോ. എ. ശ്രീനിവാസ്, ജില്ല പൊലീസ് മേധാവിമാരായ കെ. കാർത്തിക്, വിവേക് കുമാർ, ചൈത്ര തെരേസ ജോൺ, വി.യു. കുര്യാക്കോസ്, നാർകോട്ടിക് കൺട്രോൾ ബ്യൂറോ സൂപ്രണ്ട് ആഷിഷ് ഹോജ തുടങ്ങിയവർ നേതൃത്വം നൽകി.

റൂറൽ ജില്ല നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസിന്‍റെ മേൽനോട്ടത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയത്.




Tags:    
News Summary - Seized Ganja Drugs Worth Rs 100 Crore Burnt By Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.