തൃശൂർ: കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തിശേരി, വടക്കേക്കാട്, തൃക്കൂർ പഞ്ചായത്തുകളിലാണ് കണ്ടെയ്മെൻറ് മേഖലകളായി തിരിച്ച് ജില്ല കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും ആരോഗ്യ പ്രവർത്തകർക്കടക്കം രോഗം സ്ഥിരീകരിച്ചതിനാലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആളുകെള പുറത്തിറങ്ങാനോ, പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടാനോ അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങളിൽ മൂന്നുപേരിൽ കൂടുതൽ ഒത്തുചേരാൻ അനുവദിക്കില്ല. വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണമെന്നും ജില്ല കലക്ടർ അറിയിച്ചു.
അവശ്യ സാധനങ്ങൾക്കായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ മാത്രം രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ തുറക്കാൻ അനുമതി നൽകും. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കലക്ടർ ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.