ആലപ്പുഴ സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമെന്ന് ജില്ലാ സമ്മേളന റിപ്പോർട്ട്

ആലപ്പുഴ ജില്ലയില്‍ വിഭാഗീയത രൂക്ഷമെന്ന് സി.പി.എം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ട്. തകഴി, മാന്നാർ, ഹരിപ്പാട് സമ്മേളനങ്ങളിൽ വിഭാഗീയത പ്രതിഫലിച്ചു. ഹരിപ്പാട് വിഭാഗീയത പ്രത്യേകം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അണികൾക്ക് ഇടയിലും നേതാക്കൾക്ക് ഇടയിലും മാനസിക ഐക്യം തകർന്നത് പ്രകടമാണെന്നും റിപ്പോര്‍ട്ട് അവതരിപ്പിച്ച പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു. കുട്ടനാട്ടിലെ സ്ഥാനാര്‍ഥി സ്വീകാര്യനായിരുന്നില്ലെന്നും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്.

സി.പി.ഐക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ചേർത്തലയിൽ മണ്ഡലത്തിനു പുറത്തു നിന്നുള്ള സ്ഥാനാർത്ഥിയായതിനാൽ അംഗീകരിച്ചില്ല. ഒരു വിഭാഗം സി.പി.ഐ പ്രവർത്തകർ അവസാന നിമിഷവും സജീവമായില്ലെന്ന് സംഘടന റിപ്പോർട്ടിൽ പറയുന്നു. വിഭാഗീയത ശക്തമായതിനാൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സമ്മേളനത്തിൽ നിർണായകമാകും.

മുതിർന്ന നേതാവ് ജി.സുധാകരൻ പതാക ഉയർത്തിയതോടെ ആലപ്പുഴ സമ്മേളനം തുടങ്ങി. സമ്മേളനംപോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. സർക്കാർ മാധ്യമ നിയന്ത്രണം നടപ്പാക്കുന്നുവെന്ന് രാമചന്ദ്രൻ പിള്ള പറഞ്ഞു. മാധ്യമങ്ങളെ കേന്ദ്രം ഭീഷണിപ്പെടുത്തി വിലക്കെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - sectarianism is rampant in Alappuzha CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.