Posted On
date_range Updated On
date_range സെക്രട്ടറിയേറ്റിലെ ഓണാവധി റദ്ദാക്കി: മത്സ്യതൊഴിലാളികൾക്ക് ആദരം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി മുൻനിർത്തി സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ ഓണാവധി റദ്ദാക്കി. ജീവനക്കാർക്ക് തിരുവോണത്തിനു മാത്രമാണ് അവധി അനുവദിക്കുകയെന്നും അധികൃതർ അറിയിച്ചു.
ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു.
അതേസമയം, പ്രളയത്തിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തിയ മത്സ്യതൊഴിലാളികളെ സംസ്ഥാന സർക്കാർ ആദരിക്കും. ആഗസ്റ്റ് 29 ന് തിരുവനന്തപുരം നിശാഗന്ധിയിലാണ് അനുമോദന പരിപാടി നടക്കുകയെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.