കണ്ണിപൊട്ടിക്കാൻ കൈകോർത്ത് കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ കൂട്ടായ്മ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ കാലത്ത് വൈറസ് വ്യാപനത്തിന്‍റെ കണ്ണിപൊട്ടിക്കാൻ കൈകോർത്ത് കെ.എസ്.ആർ.ടി.സി യിലെ യാത്രക്കാരുടെ കൂട്ടായ്മ. കിളിമാനൂർ ഡിപ്പോയിലെ 15ഒാളം ബസുകളാണ് ‘സെക്രട്ടറിയേറ്റ് ബസ്’ എന്ന വാട്ട്സാപ്പ് കൂട്ടായ്മ വൃത്തിയാക്കിയത്.

സർക്കാർ ജീവനക്കാൾ ഉൾപ്പെടെ അടങ്ങുന്ന സംഘം ജോലി കഴിഞ്ഞെത്തിയ േശഷമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കൊപ്പം മാതൃകാ ദൗത്യത്തിൽ കണ്ണി ചേർന്നത്. യാത്രക്കാർ കൂടി ദൗത്യത്തിൽ പെങ്കടുത്തതോടെ ജീവനക്കാർക്കും ആവേശം. രാത്രി പത്തോടെയാണ് ശുചീകരണം പൂർത്തിയാക്കിയത്.

വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുഗതാഗത സംവിധാനത്തിന്‍റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസ്സുകളെല്ലാം അടിയന്തരമായി ശുചിയാക്കാനും അണുവിമുക്തമാക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഡിേപ്പാ തലത്തിൽ ജീവനക്കാെര വിന്യസിച്ച് ശുചീകരണവും പലയിടങ്ങളിൽ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് തങ്ങൾ യാത്ര ചെയ്യുന്നതടക്കം ബസുകൾ വൃത്തിയാക്കും അണുവിമുക്തമാക്കാനും യാത്രക്കാരുടെ കൂട്ടായ്മ തയ്യാറായത്.

ഡെറ്റോളും അണുനാശിനിയുമെല്ലാം ഉപയോഗിച്ച് ശാസ്ത്രീയായായിരുന്നു ശ്രമദാനം. ഒായൂരിൽ നിന്ന് കിളിമാനൂർ വഴി തിരുവനന്തപുരത്തേക്കുള്ള ബസിലെ സ്ഥിരം യാത്രക്കാർക്കാരുടെ വാട്ട്സാപ്പ് കൂട്ടായ്മയാണ് ‘സെക്രട്ടറിേയറ്റ് ബസ്’.

ഒായൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥിരം യാത്രക്കാർ ഏറെയുള്ളതിൽ ബസിന്‍റെ സ്ഥിതി വിവരം, സീറ്റ് ലഭ്യത എന്നിവ കൈമാറുന്നതിന് വേണ്ടിയാണ് വാട്ട് സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. തുടർന്ന് വിശേഷാവസരങ്ങളെല്ലാം ബസിനുള്ളിൽ ആഘോഷിക്കാറുണ്ട്.

Tags:    
News Summary - Secretariat Bus Whatsapp Group Cleaning the KSRTC Bus COVID 19 Crisis -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.