തൃശൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഏങ്ങണ്ടിയൂർ സ്വദേശി വിനായകിെൻറ വീട്ടിലെത്തി ക്രൈംബ്രാഞ്ച് ഡി.ജി.പി എ. ഹേമചന്ദ്രന്‍ വീട്ടുകാരുടെ മൊഴിയെടുത്തു. വിനായകിെൻറ പിതാവ് കൃഷ്ണൻകുട്ടിയും സുഹൃത്ത് ശരത്തും മജിസ്ട്രേട്ടിന് രഹസ്യമൊഴിയും നൽകി.
വെള്ളിയാഴ്ച രാവിലെയാണ് ഡി.ജി.പി ഹേമചന്ദ്രൻ വിനായകിെൻറ വീട്ടിലെത്തിയത്. വീട്ടിലെ ഓരോരുത്തരിൽനിന്നും അദ്ദേഹം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. പിന്നീട് ക്രൈംബ്രാഞ്ച് നിർദേശപ്രകാരമാണ് തൃശൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ വിനായകിെൻറ അച്ഛൻ കൃഷ്ണൻകുട്ടിയും ശരത്തും മൊഴി നൽകിയത്. വിനായകിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത ശരത്ത്, മറ്റൊരു സുഹൃത്ത് വൈഷ്ണവ്, പാവറട്ടി പൊലീസ് സ്റ്റേഷനിൽ വിനായകിെൻറ പിതാവിനോടൊപ്പം എത്തിയ അയൽവാസി സന്തോഷ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തി. പൊലീസുകാരുടെ സമ്മര്‍ദത്തിന് വഴങ്ങി പിന്നീട് മൊഴി മാറ്റാതിരിക്കാനാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
പട്ടികജാതി വർഗ അതിക്രമ വിരുദ്ധ വകുപ്പ് ചുമത്തി പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പൊലീസുകാര്‍ ശ്രമം തുടരുകയാണ്. ഇതിനിടയിൽ വിവിധ കേന്ദ്രങ്ങളിൽനിന്ന് സമ്മർദമുണ്ടെന്ന ബന്ധുക്കളുടെ പരാതിയിലാണ് രഹസ്യമൊഴി എടുത്തത്. ജൂൈല 17നാണ് വിനായകിനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്. 18ന് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച വിനായകിന് ക്രൂരമർദനമേറ്റെന്നും ഇതിലെ വിഷമമാണ് മരണത്തിന് കാരണമെന്നുമാണ് കേസ്. വിനായകിന് ക്രൂര മർദനമേറ്റുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.