സീക്രട്ട് ബാലറ്റാണ്, ആര്‍ക്ക് വോട്ടുചെയ്‌തെന്ന് ആരുമറിയില്ല -വോട്ടഭ്യർഥിച്ച് തരൂർ

ന്യൂഡൽഹി: എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള കേരളത്തിലെ എല്ലാ പി.സി.സി അംഗങ്ങളോടും വോട്ടുചോദിച്ച് ശശി തരൂർ എംപി. മാറ്റത്തിന് ഒരു വോട്ട് എന്നതാണു തരൂരിന്റെ മുദ്രാവാക്യം.

തിങ്കളാഴ്ച നടക്കുന്നത്  രഹസ്യബാലറ്റാണെന്നും ആർക്ക് വോട്ടുചെയ്തു എന്ന് മറ്റാർക്കും അറിയാൻ കഴിയില്ലെന്നും എനിക്കുതന്നെ വോട്ടു നൽകണമെന്നും വിഡിയോയിലൂടെ തരൂർ അഭ്യർഥിച്ചു.

വരാൻ പോകുന്ന വലിയ വെല്ലുവിളി നേരിടാൻ മാറ്റം കൊണ്ടുവന്നെങ്കിൽ മാത്രമേ സാധിക്കൂ. പാർട്ടി പ്രവർത്തകർക്ക് ഊർജം നൽകാനാണ് സ്ഥാനാർഥിയായി നിൽക്കുന്നത്. അതിന് ശേഷമാണ് ബിജെപിയെ 2024 തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൽ സാധിക്കൂ. പാർട്ടിയിലെ പലവിധത്തിലുള്ള മാറ്റങ്ങൾ പ്രചരണ പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട് -തരൂർ വ്യക്തമാക്കി

Full View

Tags:    
News Summary - Secret ballot, no one knows who voted says Shashi Tharoor in a Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.