ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. പാലക്കാട് സ്വദേശി ശ്രീക്കുട്ടൻ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിലായിരുന്നു സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് അക്രമാസക്തനായത്.
കഴിഞ്ഞദിവസം രാത്രി വിളക്ക് എഴുന്നള്ളിപ്പിനിടെയും ഈ ആന ഇടഞ്ഞിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് വീണു പരിക്കേറ്റെങ്കിലും പാപ്പാൻമാർ ഉടൻ ആനയെ നിയന്ത്രിച്ച് കൊട്ടിലായ്ക്കലിൽ തളയ്ക്കുകയായിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ വീണ്ടും വിരണ്ട ആന താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു.
നെഞ്ചിന് ചവിട്ടേറ്റ ശ്രീക്കുട്ടനെ ഉടൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒന്നാം പാപ്പാൻ അമൽ (28) ചികിത്സയിലാണ്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി എഴുന്നള്ളിപ്പിനെത്തിച്ച ആന വീണ്ടും അക്രമാസക്തനായത് ഭീതി പരത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.