ചമ്പക്കര മാർക്കറ്റിൽ മിന്നൽ പരിശോധന

കൊച്ചി: എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി, ഡി.സി.പി പൂങ്കുഴലി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. പുലര്‍ച്ചയോടെയാണ് ചന്തയില്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്.

മാസ്‌ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയവരെയും കസ്റ്റഡിയില്‍ എടുത്തു. ഇത്തരത്തിൽ കച്ചവടം തുടർന്നാൽ അടക്കേണ്ടിവരുമെന്ന് കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിയന്ത്രണം പാലിക്കാതെ കച്ചവടം തുടര്‍ന്നാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

എറണാകുളത്ത് രോഗവ്യാപനം വര്‍ധിച്ചതോടെയാണ് കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും രംഗത്തെത്തിയത്
 

Tags:    
News Summary - Search in Chambakkara market-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.