ബേപ്പൂർ: കേന്ദ്രസർക്കാർ നടപ്പാക്കുന്ന, സമുദ്ര-കായൽ മീൻപിടിത്ത മേഖലയെ തകർക്കുന്ന കടൽ ഖനന നയത്തിനെതിരെ ഫെബ്രുവരി 27ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ തീരദേശ ഹർത്താൽ നടത്തും. മത്സ്യത്തൊഴിലാളി സംയുക്ത സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ.
കേരളത്തിലെ മൂന്നു തീരദേശ മേഖലകളിൽ കടൽ മണൽഖന പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുമ്പോൾ, ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിക്കാനാണ് മത്സ്യത്തൊഴിലാളി സംയുക്ത സംഘടനകളുടെ തീരുമാനം.
കടൽ ഖനനം ഒരു നിലക്കും അനുവദിക്കില്ലെന്നും അതുമായി മുന്നോട്ടുപോയാൽ ജീവൻ നൽകിയും പ്രതിരോധിക്കുമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.