ബസിനടിയിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; സംഭവം മലപ്പുറം തിരുവാലിയിൽ

വണ്ടൂർ: നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് ബസിനടിയിലേക്ക് തെറിച്ചു വീണ യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരുവാലി വട്ടപ്പറമ്പ് സ്വദേശി മാന്തോടി ജിഷ്ണു ആണ് മരിച്ചത്.

തിരുവാലി അങ്ങാടിക്കു സമീപം വ്യാഴാഴ്ച രാവിലെ 9.30നാണ് സംഭവം. തിരുവാലി അങ്ങാടിയിൽ പച്ചക്കറിക്കട നടത്തുന്ന കൃഷ്ണന്‍റെയും ഗ്രാമപഞ്ചായത്ത് ആശാപ്രവർത്തക സുജാതയുടെയും മകനാണ് ജിഷ്ണു.

Tags:    
News Summary - Scooter rider dies after falling under bus in Tiruvali, Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.