Posted On
date_range Updated On
date_range കൊല്ലത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികയുടെ മരണം; ഒളിവിലായിരുന്ന ഡ്രൈവർ പിടിയിൽ
കൊല്ലം: മൈനാഗപ്പള്ളിയിൽ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഡ്രൈവർ പിടിയിൽ. വെളുത്തമണൽ സ്വദേശി അജ്മലിനെയാണ് പൊലീസ് പിടികൂടിയത്.
ശാസ്താംകോട്ട പതാരത്ത് നിന്ന് തിങ്കളാഴ്ച പുലർച്ചെയോടെയാണ് പിടിയിലായത്. പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മൈനാഗപ്പള്ളി ആനൂർക്കാവിലാണ് സ്‌കൂട്ടർ യാത്രികരെ കാർ ഇടിച്ചുവീഴ്ത്തിയത്. നിലത്തുവീണ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയാണ് അജ്മൽ രക്ഷപ്പെട്ടത്.
സ്കൂട്ടർ ഓടിച്ച ഫൗസിയക്കും പരിക്കേറ്റു. നാട്ടുകാർ കാർ തടയാൻ ശ്രമിച്ചെങ്കിലും വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. കാറിൽ അജ്മലിന് ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.