യുവതിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്‍റേതല്ലെന്ന് വിദഗ്ധ സമിതി

കോഴിക്കോട്: പ്രസവശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്‍റേതല്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. സർക്കാറിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ 2017ലാണ് യുവതിയുടെ ശസ്ത്രക്രിയ നടത്തിയത്. ഇൻസ്ട്രുമെന്‍റ് രജിസ്റ്റർ പരിശോധിച്ചതിൽ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. 2012ലും 2016ലും താമരശ്ശേരി ആശുപത്രിയിൽവെച്ച് സിസേറിയൻ നടത്തിയിരുന്നു. അന്ന് ഇൻസ്ട്രുമെന്‍റ് രജിസ്റ്റർ ഉണ്ടായിരുന്നില്ല. അതിനാൽ ഏത് ആശുപത്രിയിലേതാണ് കത്രികയെന്ന് കണ്ടെത്താനായിട്ടില്ല.

നേരത്തെ, കോഴിക്കോട് മെഡിക്കൽ കോളജിന്‍റെ ആഭ്യന്തര കമീഷൻ റിപ്പോർട്ടും ഇതേകാര്യം തന്നെയാണ് പറഞ്ഞിരുന്നത്. മനുഷ്യാവകാശ കമീഷന് നൽകിയ മറുപടിയിലും യുവതിയുടെ വയറ്റിൽ കത്രിക രൂപത്തിലെ ഉപകരണമായ ഫോർസെപ്സ് കണ്ടെത്തിയതിൽ കുറ്റം തങ്ങളുടേതല്ലെന്നായിരുന്നു അധികൃതർ വിശദീകരിച്ചിരുന്നത്.

2017 ന​വം​ബ​റി​ലാ​ണ് അ​ടി​വാ​രം സ്വ​ദേ​ശി​നി ഹ​ര്‍ഷി​ന കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മാ​തൃ​ശി​ശു സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യ​ത്. ഇതോടെയാണ് യു​വ​തി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്. ആ​റു​മാ​സ​ത്തോ​ളം ക​ടു​ത്ത വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്നം മൂ​ലം ന​ട​ത്തി​യ സ്കാ​നി​ങ്ങി​ലാ​ണ് മൂ​ത്ര​സ​ഞ്ചി​യി​ൽ മെ​റ്റ​ൽ ഉ​പ​ക​ര​ണം ക​ണ്ടെ​ത്തി​യ​ത്. തുടർന്ന് ​ശ​സ്ത്ര​ക്രി​യ ന​ട​ത്തി ഉ​പ​ക​ര​ണം പു​റ​​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - scissors found in the woman's stomach did not belong to Kozhikode Medical College says report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.