തിരുവനന്തപുരം: പാവപ്പെട്ടവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസമികവ് നേടാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ പ്രവേശനോത്സവത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം ഉൗരൂട്ടമ്പലം ഗവ. യു.പി സ്കൂളിൽ നിർവഹികുകയായിരുന്നു അേദ്ദഹം. ലോകത്തിെൻറ ഏത് ഭാഗത്തുള്ള മികവുറ്റ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടിയോടും കിടപിടിക്കാവുന്ന ശേഷി നമ്മുടെ പൊതുവിദ്യാലയത്തിൽ പഠിക്കുന്ന കുട്ടി നേടുന്നതരത്തിലേക്ക് മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നത്. അതിനായാണ് ഒന്നുമുതൽ 12 വരെ ക്ലാസുകൾ മുഴുവൻ സ്മാർട് ക്ലാസ്മുറികളാക്കാനും പൊതുവിദ്യാലയങ്ങൾ ഒന്നടങ്കം ഹൈടെക് വിദ്യാലയങ്ങൾ ആക്കാനും ശ്രമിക്കുന്നത്.
അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയത് ലാഭം കാംക്ഷിച്ചുകൊണ്ടായിരുന്നു. ലാഭം നേടാനുള്ള മാർക്കറ്റിങ് തന്ത്രങ്ങൾ അൺഎയ്ഡഡ് സ്ഥാപനങ്ങൾ ഉപേയാഗിച്ചു. മാനേജ്മെൻറ് ആരുടെതായാലും എയ്ഡഡ് സ്കൂളും പൊതുസ്ഥാപനമാണ്. എയ്ഡഡ് സ്കൂൾ മെച്ചപ്പെടുത്താൻ മാനേജ്മെൻറ് മുടക്കുന്ന തുകക്ക് തുല്യമായ തുക സർക്കാറും നൽകും.
പഞ്ചമിയെന്ന പുലയ പെൺകുട്ടിയെ പ്രവേശിപ്പിച്ചതിെൻറ പേരിൽ നൂറ്റാണ്ടുമുമ്പ് സ്കൂൾ അഗ്നിക്കിരയാക്കിയതിെൻറ ഒാർമക്കായി ഒരുക്കിയ കണ്ടല സമരസ്മാരകവും സ്കൂളിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പഞ്ചമി ഇരുന്ന ബെഞ്ചും അയ്യങ്കാളിയുടെ ചിത്രവും ഉൾപ്പെടുത്തി ആർക്കിടെക്ട് ജി. ശങ്കർ ആണ് സ്മാരകം രൂപകൽപന ചെയ്തത്. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എ. സമ്പത്ത് എം.പി, െഎ.ബി. സതീഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.